ജോസ് കെ മാണി വിഭാഗത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി പി ജെ ജോസഫ്

മത നീക്കമായി കാണണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും. പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവര്‍ സി.എഫ് തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം

0

തിരുവനന്തപുരം / തൊടുപുഴ : കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി പി.ജെ ജോസഫ് വിഭാഗം. വിമത നീക്കമായി കാണണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും. പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവര്‍ സി.എഫ് തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനംഅതേസമയം കേരള കോണ്‍ഗ്രസ് നിയമസഭാ പാർട്ടി നേതാവിനെ ചെയര്‍മാന്റെ സമയമനുസരിച്ച് തെരഞ്ഞെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു.പാർട്ടി നിയമപരമായി രണ്ടാകുന്നത് വരെ ഈ രീതിയിൽ തുടരാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം. നിയമസഭയിൽ പി ജെ ജോസഫിന് മുൻനിരയിൽതന്നെയാണ് സീറ്റ്. ജോസഫിന്‍റെ സ്ഥാനം സംബന്ധിച്ച് സ്പീക്കർക്ക് കത്തു നൽകിയ മോൻസ് ജോസഫിന്‍റെ നടപടിയാണ് പാർട്ടിയിൽ വിയോജിപ്പിന്റ അന്തരീക്ഷം സൃഷ്ട്ടിച്ചതെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റ ആക്ഷേപം.

എന്നാൽ കൂറുമാറ്റനിരോധന നിയമം ഉൾപ്പടെ അഭിമുഖികരിക്കേണ്ടി വരുമെന്നതിനാൽ ഇപ്പോൾ സഭയിൽ ജോസഫിനെ തള്ളാൻ ജോസ് കെ മാണി വിഭാഗം തയ്യാറല്ല. പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി റോഷി അഗസ്റ്റ്യൻ സ്പീക്കറെ അറിയിച്ചാൽ അതിനെതിരെ പി ജെ ജോസഫ് തന്നെ കത്ത് നൽകും. ഇത് വലിയ നിയമക്കുരിക്കിലേക്ക് പോകും. ജോസ് കെ മാണി വിഭാഗത്തിലെ എംഎൽഎമാർക്കെതിരെയും എംപിമാർക്കെതിരെയും ഉടൻ ഒരു നടപടിയും ഉണ്ടാകില്ല.

പകരം താഴെത്തട്ടിലുള്ള ചില നേതാക്കൾക്കെതിരെ നടപടിയെടുക്കാനാണ് ജോസഫിന്‍റെ നീക്കം. ഒപ്പം സംസ്ഥാനകമ്മിറ്റിയിലെ ചില പ്രമുഖനേതാക്കളെയും ജോസഫ് പക്ഷത്തേക്ക് കൊണ്ടുവരാൻ നിക്കം നടക്കുന്നുണ്ട്. ജോസ് കെ മാണി വിഭാഗം സമാന്തരമായി ഇരുമുന്നണികളിലേയും നേതാക്കുളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. അനുകൂലമായി സമീപനം സ്വീകരിക്കുന്ന മുന്നണിക്കൊപ്പം നീങ്ങുമെന്നാണ് ജോസ് കെ മാണി പക്ഷം നൽകുന്ന സൂചന.

You might also like

-