കേരളാകോൺഗ്രസിലെ സംഭവവികാസങ്ങള്‍ നിർഭാഗ്യകരമെന്ന് ബെന്നി ബഹ്നാന്‍

ജനങ്ങളുടെ വിശ്വാസം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പക്വത കേരളാകോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം

0

തിരുവനന്തപുരം :കേരളാകോൺഗ്രസിലെ സംഭവവികാസങ്ങള്‍ നിർഭാഗ്യകരമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍. ജനങ്ങളുടെ വിശ്വാസം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പക്വത കേരളാകോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. കോണ്‍ഗ്രസ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാറാണെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു.
കഴിഞ്ഞതെരെഞ്ഞടുപ്പിൽ വലിയ വിജയമാണ് കേരളത്തിലെ ഞങ്ങൾ
യു ഡി എഫ് ന്വ സമ്മാനിച്ചത് ജനങ്ങളുടെ വിശ്വസം തകർക്കുന്ന നടപടിയാണ് കേരള കോൺഗ്രസ് ഇപ്പോൾ സ്വീകരിച്ചിക്കുന്നത് കേരളാകോൺഗ്രസ്സിന്റെ തീരുമാനം ജനങ്ങളെ നിരാശപെടുത്തുന്നത് യുഡി എഫ് ലെ ഒരു കക്ഷിയും ജനങ്ങൾ അർപ്പിച്ച വിശ്വസം നഷ്ടപെടുത്തരുന്നതാണ് പറയാനുള്ളത് പിളരുന്ന കേരള കോൺഗ്രസ്സിനെ അല്ല വളരുന്ന കേരള കോൺഗ്രസ്സിനെയാണ് യു ഡി എഫ് ന് ആവശ്യമെന്നു ബെന്നി ബെഹനാന് പറഞ്ഞു . യുഡി എഫ് ന്റെ അഭിപ്രായം കൺവീനിയർ എന്ന നിലയിൽ ഇക്കാര്യം ഏറു വിഭാഗത്തെയും അറിയിച്ചതായും ബെന്നി കുട്ടിച്ചേർത്തു
കേരള കോൺഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നതാണ് കോൺഗ്രസിന്റെയും യു.ഡി.എഫിലെ കക്ഷികളുടെയും ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രശ്ന പരിഹാര ശ്രമങ്ങൾ നടത്തും. യു.ഡി.എഫിൽ നിലവിൽ പ്രതിസന്ധിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

You might also like

-