പി ജെ ജോസഫിന് പുതിയ പാർട്ടി ? മുതിർന്ന നേതാക്കളുടെ യോഗം ഉടൻ

കേരളാ കോണ്‍ഗ്രസ് – ജെ),എന്നോ കേരളാ കോണ്‍ഗ്രസ് എം -ജെ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.

0

തൊടുപുഴ :കേരളാകോൺഗ്രസ് (എം )മായി ബന്ധപ്പെട്ട രണ്ടില ചിഹ്നവും പാർട്ടി ചെയർമാൻ സ്ഥാനവും ജോസ് വിഭാഗത്തിന് അനുവദിച്ചത് ഹൈകോടതി ശരിവച്ചതോടെ പുതിയ പാര്‍ട്ടിരൂപീകരിക്കുന്നതിന് കുറിച്ച് പി ജെ ജോസഫ് വിഭാഗത്തിൽ ചർച്ച നടക്കുകയാണ്. മുൻപ് പി ജെ ജോസഫ്‌ ഒറ്റക്ക് ഇടതു മുന്നണിക്ക് ഒപ്പം  നിലകൊണ്ടപ്പോൾ ഉണ്ടായിരുന്ന ” കേരളാ കോണ്‍ഗ്രസ് – ജെ),എന്നോ കേരളാ കോണ്‍ഗ്രസ് എം -ജെ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും പാർട്ടി ചർച്ച ചെയ്യും . ഇരു വിഭാഗവുംനൽകിയ വിപ്പ് സംബന്ധിച്ച അയോഗ്യത പരാതിയിൽ സ്പീക്കറുടെ നടപടി കൂടി പരിശോധിച്ച തീരുമാനം എടുത്താൽ മതി എന്നാണ് ജോസഫിനൊപ്പമുള്ള പ്രബല പക്ഷം അഭിപ്രായപ്പെടുന്നത് .

രണ്ടില സംബന്ധിച്ച ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി.ജെ. ജോസഫ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട് . രണ്ട് ദിവസത്തിനുള്ളില്‍ ജോസഫ് ഗ്രൂപ്പ് അടിയന്തര നേതൃയോഗവും ചേരും. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. പുതിയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.

ഓഗസ്റ്റ് 24 ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചതിന് ജോസ്, ജോസഫ് പക്ഷങ്ങള്‍ പരസ്പരം നല്‍കിയ പരാതികളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നടപടി എതിരായാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. വിഷയത്തില്‍ സ്പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇരു വിഭാഗങ്ങളുടെയും വാദം സ്പീക്കര്‍ നേരത്തെ കേട്ടിരുന്നു. വിഷയത്തില്‍ സ്പീക്കറുടെ പ്രാഥമിക തീരുമാനം വ്യാഴാഴ്ച ഉണ്ടാകും.ഇതിനു ശേഷമായിരിക്കും പിജെ ജോസഫുമായി ബന്ധപ്പെട്ട അനന്തര നടപടിയുണ്ടാകുക .