‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള “മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ്

ബാബു കാർത്തികേയനാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്‍റ്. വൈസ് പ്രസിഡന്റുമാർ - സുൽഫിക്കർ മയൂരി, പി.ഗോപിനാഥ്. ട്രഷറർ - സിബി തോമസ്. പാര്‍ട്ടിയുടെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കും

0

എൻസിപി വിട്ട മാണി. സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ്.ഘടക കക്ഷിയാക്കാൻ യുഡിഎഫിനോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ഉൾപ്പെടെ 3 സീറ്റ് ചോദിക്കാനാണ് തീരുമാനം.

ബാബു കാർത്തികേയനാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്‍റ്. വൈസ് പ്രസിഡന്റുമാർ – സുൽഫിക്കർ മയൂരി, പി.ഗോപിനാഥ്. ട്രഷറർ – സിബി തോമസ്. പാര്‍ട്ടിയുടെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കും.
പാർട്ടിയുടെമറ്റു സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരേയും മാണി. സി. കാപ്പൻ പ്രഖ്യാപിച്ചു. യുഡിഎഫിന്റെ ഘടകകക്ഷിയായി നിൽക്കാനുള്ള താത്പര്യം അറിയിച്ചു. തെരഞ്ഞെടുപ്പിൽ പാലായ്ക്ക് പുറമേ രണ്ട് സീറ്റുകൾ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടതായും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു.എൽഡിഎഫ് തങ്ങളോട് കാണിച്ചത് കടുത്ത അനീതിയാണ്. പാലായിൽ കെ. എം മാണിയുടെ ഭൂരിപക്ഷം പടിപടിയായി കുറയ്ക്കാൻ സാധിച്ചു. പാലായുടെ വികസനത്തിനായി പ്രവർത്തിച്ചുവെന്നും മാണി. സി. കാപ്പൻ വ്യക്തമാക്കി.