ജനങ്ങളെ പോലീസ് ശത്രുക്കളായിക്കാനാരുത് മുഖ്യമന്ത്രി

നിയമം നടപ്പിലാക്കാൻ മുഖം നോക്കേണ്ടതില്ല. നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

0

തിരുവനന്തപുരം : പൊലീസ് ജനങ്ങളെ ശത്രുക്കളായി കണ്ട് പ്രവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം നടപ്പിലാക്കാൻ മുഖം നോക്കേണ്ടതില്ല. നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പൊലീസുകാര്‍ ജനസേവകരാവണം, ജനങ്ങളുമായി അടുത്തുനില്‍ക്കണമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സാധാരണക്കാര്‍ അറിയുന്നത് പോലീസിന്റെ പ്രവര്‍ത്തിയിലൂടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേനയില്‍ വിദ്യാസമ്പന്നര്‍ വരുന്നത് ഗുണകരമാണ്. ഇതിലൂടെ സേനയുടെ സൗമ്യമുഖം പ്രകടമാക്കാനാകും. പൊലീസില്‍ വനിതാ പ്രതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് നയം. പഴയകാലത്ത് എസ് ഐ മാര്‍ വന്നത് അറിയിക്കാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. അത് സാധാരണ നിലയില്‍ ആവശ്യമില്ല.

പോലീസ് സേനാംഗങ്ങള്‍ ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്. അവരെ ശത്രുക്കളായി കാണുകയല്ല വേണ്ടത്. പബ്ലിക്ക് റിലേഷനുകള്‍ കൃത്യമായി വര്‍ക്ക് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ജനങ്ങളാണ് എത് സര്‍വീസിന്റേയും യജമാനന്മാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-