ഭാര്യ പോസ്കോ കേസിൽ പ്രതിയായതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യാ ചെയ്തു

കേസുമായി ബന്ധപെട്ടു അന്വേഷണ സംഘം   ദമ്പതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് യുവതിയുടെ ഭർത്താവ് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്

0

വിശാഖപട്ടണം: പെൺകുട്ടികളെ ലൈംഗികമായിപീഡിപ്പിച്ച കേസിൽ ഭാര്യ പ്രതിയായതിൽ മനംനൊന്ത് ഭർത്താവ് കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഓൻഗോളെയിലാണ് സംഭവം. കേസുമായി ബന്ധപെട്ടു അന്വേഷണ സംഘം   ദമ്പതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് യുവതിയുടെ ഭർത്താവ് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. മൂന്നു നില കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ യുവാവ് തൽക്ഷണം മരിച്ചു. ആൺവേഷം കെട്ടിയാണ് യുവതി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്. യുവതിയുടെ വീട് പരിശോധിച്ച പൊലീസ് ഒരു വലിയ കവർ നിറയെ സെക്സ് ടോയ്സ് പിടിച്ചെടുത്തു.

തന്നെ ലൈംകികമായി പീഡിപ്പിച്ചതായി ആരോപിച്ചു പ്രകാശം ജില്ലയിൽനിന്നുള്ള പതിനേഴുകാരി പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. കൃഷ്ണ കിഷോർ റെഡ്ഡി എന്നൊരാൾ തന്നെ സെക്സ് ടോയ്സ് ഉപയോഗിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി യെ പിടിപ്പിച്ച പ്രതി കൃഷ്ണ കിഷോർ റെഡ്ഡി പുരുഷനല്ലെന്നും, സ്ത്രീയാണെന്നും പരിശോധനയിൽ തെളിയുകയായിരുന്നു . ഓൻഗോളെ സ്വദേശിനിയാഇവരുടെ വീട്പൊലീസ് റെയ്ഡ് ചെയ്യുകയായിരുന്നു.റെയ്‌ഡിൽ സെക്സ് ട്രോയിക്കൾക്ക് പുറമേ ലൈംഗിക ഉത്തേജക മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്

മുമ്പ് രണ്ടുതവണ വിവാഹം കഴിച്ചിട്ടുള്ള 32കാരിയായ യുവതി ഓൻഗോളെയിലെത്തി അടുത്തിടെ മൂന്നാമതും വിവാഹം കഴിക്കുകയായിരുന്നു. കൗമാരപ്രായക്കാരായ പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് തന്ത്രപരമായി അവരെ വലയിലാക്കുകയും പിന്നീട് ലൈംഗിക ചൂക്ഷണത്തിനു വിധേയമാക്കകയുമാണ് പതിവ് ഇത്തരത്തി ഇവർ നിരവധി പെൺകുട്ടികളെ ലൈംഗിക ചൂക്ഷണത്തിനു വിധേയ മാക്കിയതായും ചോദ്യം ചെയ്യലിൽ ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്
സൗഹൃദ സ്ഥാപിക്കുന്ന പെൺകുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ശീതള പാനീയങ്ങളിൽ ലഹരി വസ്തുക്കളും മറ്റു നൽകിയാണ് ലൈംഗികമായി ചൂഷണം ചെയ്തു വന്നിരുന്നത് . മാനഹാനി ഭയന്ന് പലരും പരാതി പറയാൻ തയ്യാറായിരുന്നില്ല. യുവതിക്കെതിരെ പോക്സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട് ഭർത്താവുമായി ഇവർ നിരന്തരം കലഹിച്ചിരുന്നതായി നാട്ടുകാർ പോലീസിനിട് പറഞ്ഞു