കോൺ​ഗ്രസ് പാർട്ടിയിൽ ഭിന്നതയില്ലെന്ന് സച്ചിൻ പൈലറ്റ്

2023 ൽ വീണ്ടും അധികാരത്തിൽ തിരിച്ച് വരികയാണ് ലക്ഷ്യം

0

രാജസ്ഥാൻ കോൺ​ഗ്രസ് പാർട്ടിയിൽ ഭിന്നതയില്ലെന്ന് സച്ചിൻ പൈലറ്റ്. 2023 ൽ വീണ്ടും അധികാരത്തിൽ തിരിച്ച് വരികയാണ് ലക്ഷ്യം.അടുത്ത തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും.പാർട്ടിയുടെ ഏത് തലത്തിലും പ്രവർത്തിക്കാൻ താൻ സന്നദ്ധനാണ്. കഴിഞ്ഞ 20 വർഷം പാർട്ടി തന്ന എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാർത്ഥമായി നിർവഹിച്ചിട്ടുണ്ടെന്നും അത് തുടരും.

നാല് ദളിത് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇങ്ങനെ എല്ലാ വിഭാഗങ്ങളിൽ ഉള്ളവർക്കും ഇപ്പോൾ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. മന്ത്രിസഭ പുനസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്.സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അജയ് മാക്കൻ എന്നിവർക്ക് നന്ദി പറയുകയാണെന്നും സച്ചിന പൈലറ്റ് പറഞ്ഞു

 

-

You might also like

-