കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് തേജസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.

0

തിരുവനന്തപുരം | കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് തേജസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ടൂറിസം ഡിപാര്‍ട്ട്മെന്‍റില്‍ നിന്നാണ് നേരത്തെ ഗവര്‍ണര്‍ക്ക് ഡ്രൈവറെ അനുവദിച്ചിരുന്നത്. കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജസ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യയാണെണ് പ്രാഥമിക നിഗമനം .വ്യക്തിപരമായ കാരണങ്ങളാലാണ് ഇയാലെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത് ആത്മഹത്യാ കുറിപ്പ് ക്വാർട്ടേഴ്സിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

You might also like