BREAKING NEWS ..രാജമല ദുരന്തം 5 മരിച്ചു കൂടുതൽ പേര് അപകടത്തിൽ പെട്ടതായി ജില്ലാ ഭരണകൂടം

പത്തുപേരെ രക്ഷപെടുത്തി ഇതിൽ നാലുപേരെ മൂന്നാർ ടാറ്റ ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

വീഡിയോ റിപ്പോർട്ട്

https://www.facebook.com/100301158345818/videos/1001133153634180/?t=2

മൂന്നാർ :രാജമല പെട്ടിമുടിയിൽ തൊഴിലാളി ലയങ്ങൾക്ക് മുകളിൽ മലയിടിഞ്ഞു വീണ് നാല് മരണം സ്ഥികരിച്ചു  .പത്തുപേരെ രക്ഷപെടുത്തി ഇതിൽ നാലുപേരെ മൂന്നാർ ടാറ്റ ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകടത്തിന്റെ വ്യപ്തി വർധിക്കുമെന്നാണ് വിവരം പ്രദേശത്തേക്ക് കൂടുതൽ രക്ഷ പ്രവർത്തർ എത്തിച്ചേർന്നിട്ടുണ്ട് പുലർച്ചയെ മുങ്ങുന്നു മണിയോടെയാണ് മലയിടിഞ്ഞു വീണ് തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന ലയങ്ങള്ക് മുകളിൽ വീണത് അപകടത്തിൽ നിന്നും രക്ഷപെട്ട തോട്ടം തൊഴിലാളികളാണ് ആദ്യം രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടത് . മണ്ണിടിച്ചത്‌ എൺപതോളം പേരെ ബാധിച്ചതായാണ് വിവരം

മുന്നാറിൽനിന്നും നിന്നും ഇരുപതു കിലോമീറ്റർ സഞ്ചരിച്ചു വേണം  പെട്ടിമുടിയിലെത്താൻ  ഇങ്ങോട്ടേക്കുള്ള വഴിയിൽ പെരിയവര താത്കാലിക പാലം ഒലിച്ചുപോയതിനൽ പ്രദേശം തികച്ചു ഒറ്റ പെട്ടിരിക്കുകയാണ് വൈദുതി ബന്ധവും ടെലഫോൺ ബന്ധവും ഈ മേഖലയിൽ താറുമാറായിരിക്കുകയാണ്.  കെ ഡി എച്  പി കമ്പനിയുടെ  ജീവനക്കാരും   തോട്ടം തൊഴിലാളികളും  രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് . മുന്നാറിൽ നിന്നും കൂടുതൽ ആളുകൾ അങ്ങോട്ടേക്ക് പോയിട്ടുണ്ട്.70ൽ ഏറെ പേർ മണ്ണിനടിയിലെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. അതിനിടെ, തകർന്ന പെരിയവര പാലം ശരിയാക്കി. തകര്‍ന്ന പെരിയവര പാലത്തില്‍ കൂടി താല്‍ക്കാലികമായി ഗതാഗതം സാധ്യമാക്കി. ഇത് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടുമെന്നാണ് കരുതുന്നത്.രക്ഷാപ്രവർത്തനത്തിന് NDRF സംഘം ആലപ്പുഴ, തൃശൂര്‍, ഏലപ്പാറ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചു.

You might also like

-