തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുവർധിപ്പിച്ചു

തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയും ഡീസൽ വില 86.29 രൂപയുമായി. പത്ത് ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്

0

കൊച്ചി ;തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 0.2 പൈസയും ഡീസൽ വില 84 രൂപ 64 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയും ഡീസൽ വില 86.29 രൂപയുമായി. പത്ത് ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്.ഫെബ്രുവരിയില്‍ മാത്രം ഇത് 12 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഈ മാസം മാത്രം പെട്രോളിന് 3.52 രൂപയും ഡീസലിന് 3.92 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ആദ്യമായി ലിറ്ററിന് 90 രൂപ പിന്നിട്ടു. കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 90 രൂപ 04 പൈസയും ഡീസലിന്റെ വില 86 രൂപ 27 പൈസയുമാണ്.തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 76 പൈസയും ഡീസലിന് 86 രൂപ 26 പൈസയുമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വര്‍ധിക്കുന്നതോടെ സാധാരണക്കാരന്‍ ഏറെ പ്രതിസന്ധിയിലാണ്. ഇന്ധനവില വരും ദിവസങ്ങളിലും വര്‍ധിക്കുമെന്ന സൂചനകളാണ് കമ്പനികള്‍ നല്‍കുന്നത്.

ഇന്ധനവില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉത്പാദനം വെട്ടിക്കുറക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി ഓപെക് എണ്ണ ഉത്പാദനം കുറച്ചിരിക്കുകയാണ്.

You might also like

-