ഇന്ധന വില വർധനക്കെതിരെ സമരവുമായി ബി.എം.എസ്

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് സാധാരണക്കാര്‍ ആശ്രയിക്കുന്ന ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവ നിരത്തില്‍ ഇറക്കാന്‍ സാധിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും അടിയന്തരമായി നികുതി കുറക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

0

തിരുവനന്തപുരം :കേന്ദ്രംസർക്കാർ അനുമതിയോടെ പെട്രോളിയം വിലവർധിപ്പിച്ച ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് സാധാരണക്കാര്‍ ആശ്രയിക്കുന്ന ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവ നിരത്തില്‍ ഇറക്കാന്‍ സാധിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും അടിയന്തരമായി നികുതി കുറക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണ് തുറപ്പിക്കാനാണ് തങ്ങളുടെ സമരമെന്നും മാര്‍ച്ചില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ മോട്ടോര്‍ തൊഴിലാളികള്‍ക്ക് പെട്രോള്‍. ഡീസല്‍ എന്നിവ സബ്‍സിഡി നിരക്കില്‍ നല്‍കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

You might also like

-