ഇന്ധനവില തുടർച്ചയായി വർധിപ്പിച്ചു കേന്ദ്ര സർക്കാർ

കൊച്ചിയിൽ ഇന്ന് പെട്രോൾ വില 82.44 പൈസയാണ്. ഡീസൽ വില 76.34 പൈസയും

0

കൊച്ചി :പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധിപ്പിച്ചു. തുടർച്ചയായി ആറാം ദിവസമാണ് ഇന്ധനവില കൂടുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്.കൊച്ചിയിൽ ഇന്ന് പെട്രോൾ വില 82.44 പൈസയാണ്. ഡീസൽ വില 76.34 പൈസയും.

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. അടുത്ത ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന് പിന്നാലെയുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഇന്ധന വിലവര്‍ധന ജനങ്ങള്‍ക്ക് ഇരുട്ടടിയാണ്

You might also like

-