പാഞ്ചാലിമേട്ടിലെ കുരിശിന്റെ പേരിൽ വർഗ്ഗിയ കലാപത്തിന് പദ്ധതിയിട്ട് വർഗ്ഗിയ സംഘടനകൾ പ്രതിക്ഷേധവുമായി നാട്ടുകാർ

,മതവികാരം ആളിക്കത്തിച്ചു മുഴുവൻ ഹൈന്ദവസംഘടനകളുടെയും പിന്തുണയാർജ്ജിച്ചു കലാപത്തിന്റെ തുടക്കമിടാനാണ്ചില വർഗ്ഗിയ സംഘടനകളുടെ പദ്ധതി

0

വണ്ടിപ്പെരിയാർ /പാഞ്ചാലിമേട്: ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ പദ്ധതികൾ മെനഞ്ഞു വർഗ്ഗിയ സംഘടനകൾ ,മതവികാരം ആളിക്കത്തിച്ചു മുഴുവൻ ഹൈന്ദവസംഘടനകളുടെയും പിന്തുണയാർജ്ജിച്ചു കലാപത്തിന്റെ തുടക്കമിടാനാണ്ചില വർഗ്ഗിയ സംഘടനകളുടെ പദ്ധതി .ഇതിന്റെ ഭാഹമായി ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല  സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ കെ പി ശശികല ഇന്ന് രാവിലെ പതിനൊന്നുമണിയോടെ പാഞ്ചാലിമേട്ടിലെത്തും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ്ഇവരുടെ ആരോപണം.

അതേസമയം അമ്പലതിലധികം പഴക്കമുണ്ട് പാഞ്ചാലി മേട്ടിലെ കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയളിലെയും പാഞ്ചജലി മേട്ടിലെയും നാട്ടുകാർ പറയുന്നത് വർഷത്തിലൊരിക്കൽ മാത്രമാണ് യേശുക്രിസ്തുന്റെ പീഡാനുഭവത്തിന്റെ കുരിശു യാത്രയുടെയും ഓർമ്മക്കായി ഇവിടേ കുരിശിന്റെ വഴിപ്രാർത്ഥന നടന്നുവന്നിരുന്നത് കണയങ്കവയളിലെ കാതോലിക്കാപള്ളിയിലെത്തുന്ന വിശ്വസികളാണ് ഇങ്ങോട്ടേക്ക് പ്രധാന നടത്താൻ എത്തുന്നത് . കുരിശിന്റെ വഴി തീർത്ഥാടനം നടക്കുന്ന പ്രദേശത്തു ഒരു ചെറിയ അമ്പലവും ഇപ്പോഴുണ്ട് ഇരു വിഭാഗവും വളെര സൗഹൃദ മായിട്ടാണന് ഇവിടേ അവരവരുടെ വിശ്വസങ്ങൾക്കനുസരണമായി ആരാധനാ നടത്തി വരുന്നത് ഇവർ തങ്ങളിൽ ഒരിക്കൽ പോലും നീരസമോ വാക്കുതർക്കങ്ങളോ ഉണ്ടായിട്ടില്ല . അടുത്ത ദിവസ്സങ്ങളിൽ ചിലർ ആസൂത്രിതമായി പാഞ്ചാലി മേട്ടിലെ കുരിശിനു മുന്നിൽ ശൂലം സ്ഥാപിക്കുകയും വർഗ്ഗിയ കലാപത്തിന് ശ്രമം നടത്തുകയും ചെയ്തിരുന്നു എന്നാൽ കുരിശ്ശിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശൂലം ക്ഷേത്രഭാരവാഹികൾ നീക്കം ചെയ്യുകയും പരസ്പരം സൗഹൃദ പങ്കുവെക്കുകയും ചെയ്തിരുന്നു അടുത്തിടെ ഒരു വർഗ്ഗിയ പാർട്ടിയുടെ ചാനൽ ഇവിടേ മത സംഘർഷം ഉണ്ടാക്കും വിധം വാർത്ത നൽകുകയും കലാപത്തിന് അന്തരീഷം സൃഷ്ടിക്കുകയും ചെയ്തുരുന്നു ഇതിന്റെ ഭാഹമായി ഇതേത്തുടർന്നാണ് കെ പി ശശികല എന്ന് സമരവുമായി പാഞ്ചാലിമേട്ടിൽ എത്തുന്നത്

കുരിശുകളും അമ്പലവും റവന്യൂഭൂമിയിലെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം.കളക്ടറുടെ സമവായനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയൽ സെന്റ് മേരീസ് ചർച്ച് ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകൾ നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകൾ അങ്ങനെ തുടരും. റവന്യൂഭൂമിയിലെങ്കിലും കുരിശുകൾക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടർ എച്ച് ദിനേശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വിശ്വാസികളുടെ കൂടെ വിഷയമായതിനാൽ സർക്കാർ തലത്തിൽ നിന്നുതന്നെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടമുള്ളത്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തി. കരുതികൂട്ടി ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് അമ്പലക്കമ്മറ്റിയും പള്ളിഭാരവാഹികളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

You might also like

-