വെന്തുരുകി ബിഹാർഉഷ്ണ തരംഗത്തിൽ മരണം 184ആയി ഗയയിൽ നിരോധനാജ്ഞ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടു രേഖപ്പെടുത്തിയ ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്

0

പട്ന : കടുത്ത ചൂടിൽ വലഞ്ഞ് ബീഹാ‌ർ. ഉഷ്ണ തരംഗത്തിൽ ബീഹാറിൽ മരണപ്പെട്ടവരുടെ എണ്ണം 184ആയി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടു രേഖപ്പെടുത്തിയ ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.ഔറംഗബാദ് , നവാഡ എന്നീ പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 41 ഡിഗ്രി താപനിലയാണ് ബീഹാറിൽ കഴിഞ്ഞ് 4 ദിവസമായി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. 106 പേ‍ർ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിലാണ്.

ചൂട് കണക്കിലെടുത്ത് സംസ്ഥാനത്ത് സ്കൂൾക്ക് ഈ മാസം 22 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു. അതേസമയം ദില്ലിയിൽ കനത്ത ചൂടിന് ആശ്വാസമായി പലസ്ഥലത്തും മഴ പെയ്തു. 32 ഡിഗ്രിയാണ് ദില്ലിയിൽ രേഖപ്പെടുത്തിയ താപനില.

You might also like

-