അയോവയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം വെടിയേറ്റു മരിച്ച നിലയില്‍

സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെ്ടതിനെ തുടര്‍ന്ന് കേസ്സെടുത്തിട്ടുണ്ട്.

0

വെസ്റ്റ് ഡി മോയിന്‍സ് (അയോവ): ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ചന്ദ്രശേഖര്‍ സങ്കരയുള്‍പ്പെടെ നാല് കുടുംബാംഗങ്ങള്‍ ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ഡി മൊയിന്‍സിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ഇവരുടെ വീട്ടില്‍ അതിഥികളായി എത്തിച്ചേര്‍ന്ന വാര്‍ത്താ വിവരം ആദ്യമായി പോലീസില്‍ അറിയിച്ചത്. ജൂണ്‍ 15 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

അയോവ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് സേഫ്റ്റി ഇന്‍ഫര്‍മേഷന്‍ ടെകനോളജി യൂണിറ്റില്‍ കഴിഞ്ഞ 11 വര്‍ഷമായി ജോലി ചെയ്യുന്ന ചന്ദ്രശേഖര്‍ സങ്കര (44), ഭാര്യ ലാവണ്യ സങ്കര (41) പതിനഞ്ചും പത്തും വയസ്സുള്ള രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചവര്‍.

ഇവരുടെ മാതാപിതാക്കള്‍ ഹൈദ്രബാദിലാണ് ഈയ്യിടെയാണ് ഈ കുടുംബം പുതിയതായി വാങ്ങിയ വീട്ടിലേക്ക് താമസം മാറ്റിയത്.

ചന്ദ്രശേഖരനുണ്ടായ വിഷാദ രോഗമായിരിക്കാം ഭാര്യയേയും, കുട്ടികളേയും വെടിവെച്ച് കൊലപ്പെടുത്തി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചനയെന്ന് അധികൃതര്‍ അറിയിച്ചു.

കൊല്ലപ്പെട്ട രണ്ട് കുട്ടികളും ഡെസ് മോയ്ന്‍ഡ് സ്‌കൂളില്‍ നിന്നും നാഷണല്‍ സ്‌ക്കോലാസ്റ്റിക് കോംപറ്റീഷനില്‍ പങ്കെടുത്തിരുന്നുവെന്നും, എലെറ്റ് ഐവി ലീഗ് കോളേജില്‍ വിദ്യാഭ്യാസം തുടരാനായിരുന്നു പ്ലാന്‍ എന്നും ചന്ദ്രശേഖരന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെ്ടതിനെ തുടര്‍ന്ന് കേസ്സെടുത്തിട്ടുണ്ട്.

You might also like

-