തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എന്ന പാലക്കാട്

3000ത്തോളം പൊലീസുകാരുടെ സുരക്ഷാവലയത്തിലാണ് പാലക്കാട് നഗരം.രാവിലെ 7 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിട്ടുണ്ട്

0

പാലക്കാട്| തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ഇന്ന് പാലക്കാട് നടക്കും.രാവിലെ 10 മണിയോടെ മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാർഗ്ഗം കോട്ടമൈതാനത്തെത്തും. കൃത്യം 10.30 ന് അഞ്ചുവിളക്ക് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള 900 മീറ്റർ പരിധിയിൽ അര ലക്ഷത്തിലധികം പ്രവർത്തകർ പ്രധാനമന്ത്രിയെ കാണാൻ എത്തുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.റോഡ് ഷോയുടെ ഭാഗമായുള്ള സുരക്ഷാക്രമീകരണങ്ങളും ഒരുക്കങ്ങളും പാലക്കാട് പൂർത്തിയായി.
3000ത്തോളം പൊലീസുകാരുടെ സുരക്ഷാവലയത്തിലാണ് പാലക്കാട് നഗരം.രാവിലെ 7 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം എ – ക്ലാസ് മണ്ഡലമായ പാലക്കാട്ടെ ഉൾപ്പെടെ വിജയസാധ്യതയ്ക്ക് ഗുണം ചെയ്യും എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

മോദി ഗ്യാരണ്ടി ജനങ്ങളെ ബോധ്യപ്പെടുത്താൻ നടത്തുന്ന റോഡ് ഷോയിൽ പാലക്കാട് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ എൻഡിയെ സ്ഥാനാർത്ഥികളും പങ്കെടുക്കും.

You might also like

-