മൂന്നാറിനെ വിറപ്പിക്കുന്ന പടയപ്പയെ ഉൾകാട്ടിലേക്ക് തുരത്താൻ നടപടിയുമായി വനം വകുപ്പ്,വന്യജീവികൾ നാട്ടിലിറങ്ങിയാൽ സ്വയം പ്രതിരോധിക്കുമെന്ന് നാട്ടുകാർ

മാസങ്ങളായി ജനവാസ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൂന്നാറിലെ പടയപ്പാ എന്ന് വിളിക്കുന്ന കാട്ടാനയെ ഉള്വനത്തിലേക്ക് തുരുത്താൻ വനം വകുപ്പ് ശ്രമം ആരംഭിച്ചു

0

മൂന്നാർ |മാസങ്ങളായി ജനവാസ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൂന്നാറിലെ പടയപ്പാ എന്ന് വിളിക്കുന്ന കാട്ടാനയെ ഉള്വനത്തിലേക്ക് തുരുത്താൻ വനം വകുപ്പ് ശ്രമം ആരംഭിച്ചു.
ഇത്  സംബന്ധിച്ച നിർദേശംമുഖ്യ വനപാലകൻ മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് നല്‍കിയിട്ടുണ്ട്. മൂൺ ആഴ്ചകൾക്ക് ആഴ്ച മുൻപ് പടയപ്പ ഉൾപ്പെട്ട ആനകൂട്ടം ഓട്ടോ റിക്ഷ ആക്രമിച്ച് മണിയെന്ന വിളിക്കുന്ന സുരേഷ്കുമാറിനെ കൊലപ്പെടുത്തിയിരുന്നു . പിന്നിടും കാട്ടാനയുടെ ആക്രമണം തുടർച്ചയായി ഉണ്ടായിട്ടും ആനയെ തുരുത്താൻ നടപടി ഉണ്ടായില്ല . കഴിഞ്ഞ ഒരാഴ്ചക്കിടയിൽ പടയപ്പാ നിരവധി ഓട്ടോ റിക്ഷകളും ബസുകളും അക്രമിക്കുകയുണ്ടായി തലനാരിഴക്കാണ് കാട്ടാന ആക്രമണത്തിൽ നിന്നും അപ്പോഴെല്ല ആളുകൾ രക്ഷപെട്ടത് .കാട്ടാന നിരന്തരം ആളുകളെയും വാഹനങ്ങളെയും ആക്രമിക്കുകയും കൃഷി വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടും വനം വകുപ്പ് അക്രമകാരിയായ കാട്ടാന ജനവാസകേന്ദ്രങ്ങളിൽ എത്തുന്നത് തടയാൻ നടപടി സ്വീകരിക്കുകയുണ്ടായില്ല .
മാങ്കുളത്ത് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച പവലിയൻ പൊളിച്ചു നീക്കാനുള്ള വനംവകുപ്പിന്റെ നീക്കം ചെറുക്കുകയും വനം വകുപ്പ് ജീവനക്കാർ ജനങ്ങളുമായി സംഘർഷം ഉണ്ടാക്കുകയും ചെയ്ത തിനെത്തുടർന്നു . വനം വകുപ്പ് ഉദ്യോഗസ്ഥർ ഇടുക്കിജില്ലയിൽ ശീത സമരത്തിലാണ് . വന്യജീവി ആക്രമണം ഉണ്ടാകുന്നതു തടയാൻ യാതൊരു നടപടികളും ജില്ലയിലൊരിടത്തു നടപടി സ്വീകരിക്കുന്നില്ല . ആർ ആർ ടി വന്യജീവി ആക്രമണം തടയുന്നതിനോ , പ്രശ്‌നബാധിതപ്രദേശങ്ങളിൽ എത്താറുപോലുമില്ല .

വനത്തിൽ ജീവിക്കേണ്ട വന്യ ജീവികൾ ജനവാസമേഖലയിൽ ഇറങ്ങി ജീവനും സ്വത്തിനു ഭീക്ഷണിയുണ്ടാക്കിയാൽ അവയെ കൊള്ളാൻ ജനങ്ങൾക്ക് 1972 ലെ ലെ വന്യജീവി നിയമത്തിന്റെ 11 (2 ) ൽ വ്യവസ്ഥ ചെയ്തട്ടുള്ളതിനാൽ, ഇനിമുതൽ വന്യജീവികൾ ജനവാസമേഖലയിൽ എത്തിയാൽ അവയെ വകവരുത്താൻ വിവിധ കർഷക സംഘടനകൾ നടപടി സ്വീകരിച്ച സാഹചര്യത്തിലാണ് വനം വകുപ്പ് പടയപ്പാ അടക്കമുള്ള അക്രമകാരികളായ കാട്ടാനകളെ തുരത്താൻ വൈകിയാണെങ്കിലും നടപടി സ്വീകരിച്ചിട്ടുള്ളത് , നാട്ടിലിറങ്ങുന്ന വനയജീവികളെ വകവരുത്തിയത്തിന്റെ പേരിൽ വനം വകുപ്പ് കര്ഷകര്ക്കെതിരെ നിയമ നടപടികളുമായി വന്നാൽ കർഷക കൂട്ടായ്‍മകൾ സംയുകതമായി നേരിടുമെന്നും നിയമ സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
പടയപ്പയെ തുരത്താൻ ഇന്നുമുതല്‍ ശ്രമം തുടങ്ങുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത് . കാട്ടാനയുടെ നീക്കം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കും. തുടര്‍ന്നാകും ഉള്‍ക്കാട്ടിലേക്ക് തുരത്തുക. നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുകയും വാഹനങ്ങൾ തകർക്കുകയും ചെയ്യുന്നത് പതിവാണ്.

കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടിയിൽ പടയപ്പ ജനവാസ മേഖലയിലെത്തി വഴിയോരത്തെ കടകൾ തകർത്തിരുന്നു. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്നാണ് വനം വകുപ്പ് പറയുന്നത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം കാട്ടാനകളും മാറ്റ് അക്രമകാരികളായ ജീവികളും ജനവാസമേഖലയിറങ്ങുന്നതു സ്വാഭാവിക വനകൾക്കുണ്ടായ ശോഷണം മൂലമെന്നാണ് വനവകുപ്പ് വിലയിരുത്തുന്നത് കാട്ടാന ശല്യം രൂക്ഷമായ മൂന്നാർ ചിന്നക്കനാൽ മറയൂർ വട്ടവട ,ശാന്തൻപാറ മേഖലയിൽ 30000 ലധികം ഹെക്ടർ സ്വാഭികവനം വനം സമയാ വനവൽക്കരണത്തിന് ഭാഗമായി വെട്ടിത്തെളിച്ച് യൂക്കാലി അക്കേഷ്യ വാറ്റിൽ തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട് . ഇതുമൂലം സ്വാഭിക വനത്തിൽ ആവാസവ്യവസ്ഥ നഷ്ടമാകുകയും വനത്തിൽ തീറ്റയും വെള്ളവും ഇല്ലാതാകുകയും ചെയ്തതോടെയാണ് വന്യജീവികൾ കാടുവിട്ട നാട്ടിലിറങ്ങാൻ തുടങ്ങിയത് .പ്രദേശത്ത് വനം വകുപ്പ് നട്ടുവളർത്തിയിട്ടുള്ള യൂക്കാലിയും മാറ്റ് അധിനിവേശ സസ്യങ്ങളെയും പിഴുതു നീക്കിയാൽ എത്തണം വർഷങ്ങൾക്കുള്ളതിൽ നഷ്ടപെട്ട സ്വാഭികവനം പുനഃ സൃഷ്ടിക്കപ്പടുമെന്ന് വിലയിരുത്തപ്പെടുന്നു അതോടെ ഒരളവു വരെ വന്യ ജീവികൾ കടച്ചുവിട്ടു പുറത്തു വരുന്ന പ്രവണത കുറയുംരെന്നാണ് നാട്ടുകാർ പറയുന്നത് .

You might also like

-