പാലാ നിധിന കൊയലപാതകം പ്രതി അഭിഷേകിനെ കൊലനടന്ന പാലാ സെന്‍റ് തോമസ് കോളേജിൽ എത്തിച്ച് തെളിവെടുത്തു

പാലാ ഡിവൈഎസ്‍പിയുടെ നേതൃത്തിൽ ആയിരുന്നു തെളിവെടുപ്പ് നിധിന വധക്കേസിൽ പ്രതി അഭിഷേക് ബൈജുവുമായി കോട്ടയം പാലാ സെൻറ് തോമസ് കോളേജിലെത്തിച്ച് തെളിവെടുത്തു. രണ്ടേ കാലോടെയാണ് കോളേജ് കാമ്പസിലെത്തി തെളിവെടുത്തത്

0

കോട്ടയം :പാലായിൽ സഹപാഠിയെ കുത്തിക്കൊന്ന പ്രതി അഭിഷേകിനെ കൊലനടന്ന പാലാ സെന്‍റ് തോമസ് കോളേജിൽ എത്തിച്ച് തെളിവെടുത്തു. 10 മിനിറ്റോളമെടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. നിതിനയെ കുത്തി വീഴ്ത്തിയ രീതിയും തുടർന്ന് ബെഞ്ചിൽ ചെന്നിരുന്നതെല്ലാം അഭിഷേക് വ്യക്തമായി വിശദീകരിച്ചു. പാലാ ഡിവൈഎസ്‍പിയുടെ നേതൃത്തിൽ ആയിരുന്നു തെളിവെടുപ്പ്
നിധിന വധക്കേസിൽ പ്രതി അഭിഷേക് ബൈജുവുമായി കോട്ടയം പാലാ സെൻറ് തോമസ് കോളേജിലെത്തിച്ച് തെളിവെടുത്തു. രണ്ടേ കാലോടെയാണ് കോളേജ് കാമ്പസിലെത്തി തെളിവെടുത്തത്. കൃത്യത്തിന്റെ മുമ്പും ശേഷവും നടന്ന ഓരോ കാര്യങ്ങളും കൂസലില്ലാതെ പ്രതി വിവരിച്ചു. പരീക്ഷ എഴുതിയിറങ്ങിയ പ്രതി അഭിഷേക് വിദ്യാർഥിനിയെ കാമ്പസിലെ സിമൻറ് ബെഞ്ചിൽ കാത്തിരുന്നു. നിധിനയെത്തിയപ്പോൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ശേഷം മൈതാനത്തോട് ചേർന്നുള്ള പടിക്കെട്ടിൽ വച്ച് കഴുത്തുപിടിച്ച് വീഴ്ത്തി. പുതിയ ബ്ലേഡുള്ള പഴയ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്തു. കോളേജ് കവാടത്തിൽ നിന്ന് 50 മീറ്റർ അകലെ വെച്ചാണ് ഇത് നടത്തിയത്. ശേഷം റോഡിനോട് ചേർന്നുള്ള തിട്ടയിൽ ഇരുന്ന് നിധിന നിലവിളിക്കുന്നതും ആളുകൾ ഓടിക്കൂടുന്നതും കണ്ടിരുന്നു – പ്രതി അഭിഷേക് ബൈജു ക്രൂര കൃത്യം വിവരിച്ചു.

നിതിനയുടെ സംസ്ക്കാര ചടങ്ങുകള്‍ ബന്ധുവീട്ടില്‍ നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് നിതിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോട്ടം റിപ്പോർട്ടിലുള്ളത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അഭിഷേക് നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് കോളേജ് ക്യാമ്പസില്‍ വെച്ച് കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

You might also like