50 ശതമാനം സീറ്റുകളുമായി സിനിമ തീയറ്റർ തുറക്കാം

ഈ മാസം 25 മുതലാണ് തീയറ്ററുകൾ തുറക്കുക. 50 ശതമാനം ആളുകളെയായിരിക്കും തീയറ്ററുകളിൽ പ്രവേശിപ്പിക്കുക.

0

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന സിനിമ തീയറ്ററുകൾ തുറക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്. ഈ മാസം 25 മുതലാണ് തീയറ്ററുകൾ തുറക്കുക. 50 ശതമാനം ആളുകളെയായിരിക്കും തീയറ്ററുകളിൽ പ്രവേശിപ്പിക്കുക.

സംസ്ഥാനത്ത് ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗത്തില്‍ അനുമതി നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ഉയര്‍ത്താനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.

You might also like