പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾ കളവ് : അദാനി ഗ്രീൻ എനർജിയുമായി കെ.എസ്.ഇ.ബി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ല. എം എം മണി

സംസ്ഥാന സർക്കാർ 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB കരാർ ഒപ്പിട്ടിട്ടുള്ളത്.കേന്ദ്രസർക്കാർ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ (SECL)( Solar Power Corporation of India) ആയിട്ടാണ്

0

കുഞ്ചിത്തണ്ണി : കേരളാ സർക്കാരോ കെ എസ് ഇ ബി യോ അദാനി ഗ്രീൻ എനർജിയുമായി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതായുള്ള യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ലന്നു വൈദുത വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു . പ്രതിപക്ഷനേതാവിന്റെ ആരോപണത്തോട് രൂക്ഷമായ ഭാഷയിലാണ് വൈദുതമന്ത്രി പ്രതികരിച്ചത്” അദ്ദേഹത്തിന്
എന്തോ കാര്യമായ കുഴപ്പം സഭവിച്ചിട്ടുണ്ട് അല്ലങ്കിൽ വസ്തുക്കൾ മനസ്സിലാക്കാതെയാണ്”പറയുന്നത് .2021 മാർച്ചിൽ അദാനി ഗ്രീൻ എനർജിയുമായി KSEB 300 MWന്റെ കരാറിൽ ഏർപ്പെട്ടതയാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം ഇതു ശുദ്ധ കളവാണ്

300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB കരാർ ഒപ്പിട്ടിട്ടുള്ളത്.കേന്ദ്രസർക്കാർ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ (SECL)( Solar Power Corporation of India) ആയിട്ടാണ് .2019 ജൂണിൽ നൂറ് മെഗാവാട്ടിനും, ആ വർഷം സെപ്റ്റംബറിൽ കാറ്റിൽ നിന്നുള്ള ഇരുന്നൂറ് മെഗാവാട്ട് വൈദ്യുതിക്കുമുള്ള കരാറാണ് ഒപ്പിട്ടിട്ടുള്ളത്. ഈ കരാറുകൾ ഉൾപ്പടെ എല്ലാ വൈദ്യുതി വാങ്ങൽ കരാറുകളും KSEBയുടെ വെബ് സൈറ്റിൽ സുതാര്യമായി മുൻപേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ സ്ഥാപനമായ SECL ഈ വൈദ്യുതി. താരിഫ് അധിഷ്ടിത ടെൻഡർ നടപടികളിലൂടെ SECL തിരഞ്ഞെടുത്ത ഉല്പാദക കമ്പനികളിൽ നിന്നാകും പ്രസ്തുതവൈദ്യുതി ലഭ്യമാക്കുക. ഇപ്രകാരം തെരെഞ്ഞെടുക്കപ്പെട്ട കമ്പനികളായ അദാനി വിൻഡ് എനർജി (75 MW), സെനാട്രിസ് വിൻഡ് എനർജി (125 MW), സ്പ്രിങ്ങ് വിൻഡ് എനർജി (100 MW) എന്നിവരിൽ നിന്നാകും KSEBയ്ക്ക് വൈദ്യുതി നല്കുക. ഇത് SECl 2020ൽ തന്നെ അറിയിച്ചിട്ടുള്ള കാര്യമാണ്. ഇതിൽ 25 MW അദാനി വിൻഡ് എനർജിയിൽ നിന്നും 2021 മാർച്ച് മുതൽ ലഭ്യമായിട്ടുണ്ട്.അദാനിയുമായി നേരിട്ട് കരാര്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ SECI മുഖാന്തിരം കരാര്‍ ഉണ്ടാക്കിയെന്ന ആരോപണത്തിനും യാതൊരു അടിസ്ഥാനവുമില്ല. SECI പാരമ്പര്യേതര ഊര്‍ജ്ജ വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമാണ്. കാറ്റാടി, സോളാര്‍ എന്നിങ്ങനെ വിവിധ അക്ഷയ ഊര്‍ജ്ജ മേഖലകളിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് SECI. പത്തോളം വിവിധ ടെണ്ടറുകളിലൂടെ ഇതിനകം 10,000 മെഗാവാട്ടിന്റെ കാരാറുകളില്‍ SECI ഏര്‍പ്പെട്ടിട്ടുണ്ട്. അദാനിയടക്കം 20ഓളം കമ്പനികളുമായി SECI ഇതിനകം കരാര്‍ വെച്ചിട്ടുണ്ട്. ഇതില്‍ കുറഞ്ഞ ഒരു ഭാഗം മാത്രമേ അദാനി വിന്റ് പവറിന് ലഭിച്ചിട്ടുള്ളൂ എന്നതാണ് വസ്തുത. ഒന്നിച്ചു ചേര്‍ത്ത് ടെണ്ടര്‍ വിളിക്കുന്നതിലൂടെ കുറഞ്ഞ നിരക്കില്‍ കരാറുകള്‍ ഉണ്ടാക്കാന്‍ SECIക്ക് കഴിയുന്നുണ്ട്. ഈ നേട്ടം ഉപയോഗപ്പെടുത്തുക മാത്രമാണ് കേരളം ചെയ്തിട്ടുള്ളത്. അല്ലാതുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്

സൗരവൈദ്യുതി 2020 ഡിസംബറിൽ 1.99 രൂപയ്ക്ക് ലഭ്യമാണെന്നിരിക്കെയാണ് അദാനിയിൽ നിന്നും 2021 മാർച്ചിൽ 2.99 രൂപയ്ക്ക് വാങ്ങുന്നതെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.ഈ ആരോപണവും വസ്തുതകൾക്ക് നിരക്കാത്തതാണ് . ഒരു പ്രത്യേകസാഹചര്യത്തിൽ മാത്രമാണ് ഈ വിലയ്ക്ക് സൗരവൈദ്യുതി ലഭ്യമാവുക. രാജസ്ഥാനിൽ സർക്കാർ ലദ്യമാക്കുന്ന ഭൂമിയിൽ സൗരവൈദ്യുതനിലയം സ്ഥാപിച്ച് രാജസ്ഥാനിലെ വൈദ്യുതി വിതരണ കമ്പനികൾക്ക് വൈദ്യുതി നല്കുന്ന ടെൻഡറിൽ 1.99 എന്ന നിരക്ക് വന്നിരുന്നു. വാർത്തകളിൽ നിന്നു തന്നെ വ്യക്തമാകുന്നതു പോലെ രാജ്യത്താദ്യമായാണ് ഇത്തരമൊരു കുറഞ്ഞ നിരക്ക് ടെൻഡറിൽ ലഭ്യമായത്. ടെൻഡർ നടപടിക്രമം പൂർത്തിയായി നിലയം സ്ഥാപിച്ച് വൈദ്യുതി ലഭ്യമാകുന്നത് 2023 ൽമാത്രമാണ്. മാത്രമല്ല രാജസ്ഥാനിലെ വിതരണ കമ്പനികൾക്ക് മാത്രമായി വിളിച്ച ടെൻഡറിൽ നിന്നും KSEBയ്ക്ക് വൈദ്യുതി ലഭ്യമാകുകയുമില്ല. കാറ്റാടി വൈദ്യുതിയുടെ നിരക്ക് സോളാർ വൈദ്യുതിയുടെ നിരക്കുമായി താരതമ്യം ചെയ്യാനും കഴിയില്ല.

കാറ്റാടി വൈദ്യുതിയുടെ നിരക്ക്നിശ്ചയിക്കുന്നത് SCI ആണ് SECIയുമായി 2019 ജൂണിൽ ഒപ്പിട്ട കരാർ പ്രകാരം കാറ്റാടി വൈദ്യുതിയുടെ പരമാവധി നിരക്ക് യൂണിറ്റിന് 2.83 രൂപയും 2019 സെപ്തംബറിൽ ഒപ്പിട്ട കരാർ പ്രകാരമുള്ള പരമാവധി നിരക്ക് യൂണിറ്റിന് 2.80 രൂപയും ആണ്. ഇത് കഴിഞ്ഞ 10 വർഷത്തിനിടെ KSEB ഏർപ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.പ്രതിപക്ഷനേതാവിന്റെ മറ്റൊരാരോപണം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ചേർന്ന് വാങ്ങേണ്ട സൗരവൈദ്യുതിയുടെ അളവ് കുറച്ച് കാറ്റാടി വൈദ്യുതിയുടെ അളവ് കൂട്ടിഎന്നതാണ് .

രമേശ് ചെന്നിത്തല ശുദ്ധ കളവാണ് പറയുന്നത് . ശരിക്കും സൗരവൈദ്യുതിയുടെ അളവും ശതമാനവും വർഷാവർഷം കൂടുകയാണ് ചെയ്യുന്നത്. ഒന്ന്, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് KSEB വാങ്ങേണ്ട വൈദ്യുതിയുടെ അളവ് തീരുമാനിക്കുന്നത്. 2019-20 കാലയളവിൽ ആകെയുള്ള പുനഃരുപയോഗ ഊർജം 12% ആയിരിക്കണമെന്നും, ഇതിൽ 4% സൗരവൈദ്യുതിയും 8% സൗരേതരവൈദ്യുതിയും ആകണമെന്നാണ് റെഗുലേറ്ററി കമ്മീഷൻ നിജപ്പെടുത്തിയിരിക്കുന്നത്. അതായത്, സൗര-സൗരേതര അനുപാതം 0.5. 2020-21 കാലയളവിൽ സൗരവൈദ്യുതി 5.25%, സൗരേതരവൈദ്യുതി 9%. സൗര-സൗരേതര അനുപാതം 0.58 ആയി വർദ്ധിച്ചു. 2021-22ലാണെങ്കിൽ സൗരവൈദ്യുതി 10.25%, സൗരേതരവൈദ്യുതി 6.75%. സൗര-സൗരേതര അനുപാതം 0.65 ആയി വീണ്ടും വർദ്ധിക്കുന്നു.

മറ്റൊന്ന് പ്രസരണ നഷ്ടവുമായി ബന്ധപെട്ടാനാണ് കേരളത്തിൽ നിന്നുള്ള വൈദ്യുതിക്ക് പകരം പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങുന്നതു വഴി പ്രസരണ നഷ്ടം കേരളം സഹിക്കേണ്ടി വരില്ലേ?.ഇതും കളവാണ്. പുനഃരുപയോഗവൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അവയുടെ പ്രസരണചാർജ്ജും പ്രസരണനഷ്ടവും പൂർണമായി ഒഴിവാക്കി നല്കിയിട്ടുണ്ട്. അഥവാ ഉല്പാദന നിലയത്തിൻ ഉല്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും പ്രസരണനഷ്ടം കണക്കാക്കാതെ തന്നെ KSEBയ്ക്ക് ലഭ്യമാകും.

കേരളത്തിൽ നിന്നും കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതല്ലേ നല്ലത്?
കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ (സ്ഥല വില, കാറ്റിന്റെ അളവ് തുടങ്ങി ) മൂലം കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങൾക്ക് ഉയർന്ന നിരക്കാണ് ഇക്കാലയളവിൽ റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. 2017 ലും 2018 ലും കമ്മീഷൻ കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി നിരക്ക് നിശ്ചയിച്ചത് യൂണിറ്റിന് യഥാക്രമം 5.23 രൂപയും 4.09 രൂപയും തോതിലാണ്.

1 രൂപയ്ക്ക് റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് വാങ്ങി വൈദ്യുതി ആവശ്യം നിറവേറ്റാമായിരുന്നില്ലേ? എന്നാണ് പ്രതിപക്ഷനേതാവ് ചോദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. സർട്ടിഫിക്കറ്റിന്റെ ഒപ്പം വൈദ്യുതി ലഭിക്കില്ല. പുനഃരുപയോഗവൈദ്യുതി ഒരു നിശ്ചിതയളവിൽ വാങ്ങാതെ വരുമ്പോൾ അതിന് പിഴയായിട്ടാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത്. വൈദ്യുതി ലഭിക്കാതെ ഈ പിഴ നല്കുന്നതാണ് ലാഭകരമെന്ന് ഈ വിഷയത്തിൽ ആവശ്യത്തിന് ഗൃഹപാഠം നടത്തിയ ആരും കരുതില്ല.രാജ്യത്ത് റിന്യൂവബിള്‍ എനര്‍ജി വാങ്ങലുമായി ബന്ധപ്പെട്ട് ദീര്‍ഘകാലകരാറുകള്‍ മാത്രമേ ഉള്ളൂ. അല്ലാതുള്ള ഒരു കരാറും ഈ രംഗത്ത് നിലവിലില്ല.
മേല്‍ വസ്തുതകളില്‍ നിന്നും KSEBL, SECIയുമായി വെച്ചിട്ടുള്ള വൈദ്യുതി വാങ്ങല്‍ക്കരാറുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്ന് മനസ്സിലാകും. കേരളത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിച്ചുകൊണ്ട് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കനുസൃതമായി വൈദ്യുതി ലഭ്യമാക്കുന്നതിനാണ് KSEBL ശ്രമിക്കുന്നത്. അക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ KSEBL ന് കഴിയുന്നുണ്ട്. കൂടാതെ കേരള സ്റ്റേറ്റ് റെഗുലേറ്ററി കമ്മിഷന്റെ മുൻ‌കൂർ അനുമതിയില്ലാതെ വൈദ്യുതി നിരക്ക് നിശ്ചയിക്കുകയോ, വാങ്ങുവാനോ കഴിയുകയില്ല എന്ന വസ്തുതയുംനിലവിലിരിക്കെ പ്രതിപക്ഷനേതാവ് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നു .കെ എസ് എബി വാങ്ങുന്ന വൈദുതട്ടിയുടെ ബിൽ തുക സോളാർ എനർജി കോർപറേഷൻ (SECL)( Solar Power Corporation of India) ആണ് നൽകുന്നതെന്ന് എം എം മാണി പറഞ്ഞു ഇരുപത് ഏക്കറിൽ വീട്ടിൽ ഇന്ത്യവിഷൻ മിഡിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

You might also like

-