പാലക്കാട് അമ്പലപ്പാറയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

അമ്പലപ്പാറ സ്വകാര്യ എസ്റ്റേറ്റ് നടത്തിപ്പുകാരനായ വില്‍സണാണ് അറസ്റ്റിലായത്

0

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കാട്ടാന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. അമ്പലപ്പാറ സ്വകാര്യ എസ്റ്റേറ്റ് നടത്തിപ്പുകാരനായ വില്‍സണാണ് അറസ്റ്റിലായത്. വനംവകുപ്പാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്ബലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് വില്‍സണ്‍. പടക്കം തയാറാക്കിയ മറ്റ് രണ്ട് പേര്‍ക്ക് കൂടി കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഇവര്‍ക്കായി അന്വേഷണം തുടങ്ങി.
സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഇവയെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്ബലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം.