യുവതിയെ ഭർത്താവും സുഹൃത്തുക്കളുംചേർന്നു ബലാത്സംഗം ചെയ്ത സംഭവത്തിൽ വനിതാകമ്മീഷൻ കേസെടുത്തു

യുവതിയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ കുട്ടിയെ പ്രതികൾ ഉപദ്രവിച്ച് സംഭവത്തിൽ പ്രതികൾക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

0

തിരുവനന്തപുരം : കണിയാപുരത്ത് യുവതിഭർത്താവും സുഹൃത്തുകളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ യുവതിയെ സന്ദർശിച്ച് മൊഴി രേഖപ്പെടുത്തും. കേസിൽ ആറ് പ്രതികളാണ് ഉള്ളത്. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ കുട്ടിയെ പ്രതികൾ ഉപദ്രവിച്ച് സംഭവത്തിൽ പ്രതികൾക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തു .യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരിക്കുന്നത് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പ്രതികള്‍ക്കെതിരെ പോക്‌സോയും ചുമത്തിയിട്ടുണ്ട്.പ്രായപൂര്‍ത്തിയാക്കാത്ത മകന്റെ മുന്നില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തതിനും കൂട്ടിയെ ഉപദ്രവിക്കുകയും ചെയ്തതിനാണ് പോക്‌സോ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്നലെയാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. കണിയാപുരം സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഭർത്താവിന്റെ സുഹൃത്തുക്കൾ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി ഭർത്താവ് നിർബന്ധിച്ച് മദ്യം നൽകിയതായി യുവതി പറഞ്ഞു. അതിന് ശേഷം ഭർത്താവും സുഹൃത്തുക്കളും പുറത്തുപോയി. താൻ മുറിയിൽ കിടന്നപ്പോൾ വെള്ളമെടുക്കാൻ എന്നു പറഞ്ഞ് രണ്ട് പേർ അകത്തേക്ക് കടന്നുവന്നുവെന്നും അവർ പത്തേക്കർ എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.ബലാത്സംഗം നടക്കുന്ന സമയത്ത് ഭര്‍ത്താവ് മന്‍സൂര്‍ അവിടെയുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഭര്‍ത്താവിന് ഇതില്‍ പങ്കുള്ളതായി അറിയില്ലെന്നുമാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വൈകിട്ടോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിക്കുകയായിരുന്നു. ഭര്‍ത്താവാണ് തനിക്ക് മദ്യം നല്‍കിയതെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിനു ശേഷം ഭര്‍ത്താവും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പിന്നീട് ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാന് യുവതി പറയുന്നത് .അതേസമയം കുറ്റകൃത്യത്തിൽ ഭർത്താവിന് പങ്കുണ്ടന്നാണ് പോലീസ് പറയുന്നത്