ആലുവ എരുമത്തല സെന്‍റ് മേരീസ് പ്രൊവിൻസിലെ 18 കന്യാസ്ത്രീകൾക്ക്

വൈപ്പിനിൽ മരിച്ച കന്യാസ്ത്രീയുടെ സമ്പർക്ക പട്ടികയിലുള്ള 18 കന്യാസ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകൾ

0

ആലുവ :എരുമത്തല സെന്‍റ് മേരീസ് പ്രൊവിൻസിലെ കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈപ്പിനിൽ മരിച്ച കന്യാസ്ത്രീയുടെ സമ്പർക്ക പട്ടികയിലുള്ള 18 കന്യാസ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകൾ. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർ. ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ ആലുവയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് 45 പേര്‍ക്കെതിരെ കേസെടുത്തു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ ശവസംസ്കാര ചടങ്ങിലാണ് പ്രോട്ടോക്കോൾ ലംഘിച്ച് ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തത്. മരിച്ചയാളുടെ രണ്ട് ബന്ധുക്കൾക്ക്പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു