മാണി സി കാപ്പനുമായി ഇതുവരെ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നട്ടില്ല,യുഡിഎഫ് കണ്‍വീനര്‍

കാപ്പൻ മൂന്ന് സീറ്റ് ആവശ്യപ്പെട്ടു എന്നത് മാധ്യമ വാർത്തകൾ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര സമാപിച്ച ശേഷം മാണി സി കാപ്പനുമായി സീറ്റ് സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും എം.എം.ഹസ്സൻ പറഞ്ഞു

0

തിരുവനന്തപുരം: കാപ്പൻ യു ഡി എഫ് നൊപ്പം ചേർന്നെങ്കിലും മാണി സി കാപ്പനുമായി ഇതുവരെ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎൺ ഹസ്സൻ. കാപ്പൻ മൂന്ന് സീറ്റ് ആവശ്യപ്പെട്ടു എന്നത് മാധ്യമ വാർത്തകൾ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര സമാപിച്ച ശേഷം മാണി സി കാപ്പനുമായി സീറ്റ് സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും എം.എം.ഹസ്സൻ പറഞ്ഞു. മാണി സി കാപ്പൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിലും നല്ലത് കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതാണ് എന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ദേശിച്ചതെന്നും എംഎം ഹസ്സൻ വിശദീകരിച്ചു.