നിയമസഭ കയ്യാങ്കളി കേസില്‍ ,പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ കോടതി തള്ളി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയില്‍ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയാനായി മാറ്റിയത്

0

തിരുവനതപുരം :നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് നടപടി. പൊതുതാൽപര്യം പരിഗണിച്ച് കേസ് പിൻവലിക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവടക്കം നൽകിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ്.2015 മാർച്ച് 13 നാണ് കെ.എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ കയ്യാങ്കളി നടന്നത്. 6 ഇടത് എം.എല്‍.എമാര്‍ പ്രതികളായ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഒന്നര വര്‍ഷം മുന്‍പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയില്‍ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയാനായി മാറ്റിയത്.

നിയമസഭ കയ്യാങ്കളി കേസില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ തള്ളിയതോടെ സർക്കാരിന്‍റെ തെറ്റായ നയമാണ് കോടതി തിരുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.