കോവിഡ് മുക്തരാവുന്നവരുടെ കാര്യത്തിൽ ലോകത്ത് ഒന്നാം വ്യാപനത്തിൽ രണ്ടാം സ്ഥാനം എങ്ങനെ കരകയറും ?

കോവിഡ് മുക്തരാവുന്നവരുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് ആണ് ഇന്ത്യ

0

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതർ 55,62,664 ആയി.24 മണിക്കൂറിനിടെ 75,083 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,053 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 9,75,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 44,97,868 ആയി. മരണസംഖ്യ 88,935 ആയി.

അതേസമയം, കോവിഡ് മുക്തരാവുന്നവരുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് ആണ് ഇന്ത്യ. രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,469 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 9,33,185 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 6,53,25,779 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു.

You might also like

-