കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചശേഷം ശരീരത്തിന് കാന്തിക ശക്തി ലഭിച്ചതായി അവകാശപ്പെട്ട് മധ്യവയസ്കൻ

ഇവിടെ  വാക്‌സിൻ കുത്തിവച്ചശേഷം തന്റെ ശരീരത്തിന് കാന്തിക ശക്തി കൈവരിച്ചതായി വിചിത്രമായ അവകാശവാദവുമായി എത്തിയിരിക്കുകയാണ് 71 കാരനായ മുതിർന്ന പൗരനായ അരവിന്ദ് സോനാർ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ഇയാൾ .

0

നാസിക് (മഹാരാഷ്ട്ര): കോവിഡ് വാക്‌സിൻ സ്വീകരിച്ച ചിലർക്ക് ചില സൈഡ് ഇഫക്റ്റുകൾ വന്നതായി വാർത്തകൾ ഉണ്ട് എന്നാൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഒരു വിചിത്രമായ വാർത്ത പുറത്തുവന്നത് ഏറെ കൗതുകം
ഉളവാക്കുന്നതാണ് . ഇവിടെ  വാക്‌സിൻ കുത്തിവച്ചശേഷം തന്റെ ശരീരത്തിന് കാന്തിക ശക്തി കൈവരിച്ചതായി വിചിത്രമായ അവകാശവാദവുമായി എത്തിയിരിക്കുകയാണ് 71 കാരനായ മുതിർന്ന പൗരനായ അരവിന്ദ് സോനാർ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ഇയാൾ . വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവച്ചശേഷം തന്റെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്നാണ് അരവിന്ദ് സോണര്‍ പറയുന്നത്.തന്റെ അവകാശവാദങ്ങൾ തെളിയിക്കാനായി ഒരു വീഡിയോയും സോനാർ തയ്യാറാക്കിയിട്ടുണ്ട്,

https://fb.watch/63mLOFdrte/

വാക്‌സിന്‍ എടുത്തശേഷം ലോഹവസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അത് സത്യമാണെന്ന് തെളിയിക്കാന്‍ അദ്ദേഹം ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. പാത്രങ്ങള്‍, സ്പൂണുകള്‍, നാണയങ്ങള്‍ എന്നിവ അരവിന്ദ് സോണറുടെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

നാണയങ്ങള്‍ അടക്കമുള്ളവ വിയര്‍പ്പ് കാരണം ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതാവാം എന്നാണ് ബന്ധുക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ കുളിച്ച് വൃത്തിയായശേഷവും അദ്ദേഹത്തിന്റെ ശരീരത്തില്‍ ലോഹവസ്തുക്കള്‍ ഒട്ടിപ്പിടിക്കാന്‍ തുടങ്ങിയതോടെ ബന്ധുക്കളും അത് വിശ്വസിച്ചു.

വിവരമറിഞ്ഞ് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ സോണറെ സന്ദര്‍ശിച്ചിരുന്നു. ലോഹവസ്തുക്കള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വാക്‌സിനേഷന്‍ കാരണമാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

വീഡിയോ കണ്ടശേഷം അക്കാര്യം സത്യമാണോ എന്ന് പരീക്ഷിച്ചു നോക്കാന്‍ പിതാവിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് പാത്രങ്ങളും സ്പൂണും പിതാവിന്റെ ശരീരത്തില്‍ വച്ചുനോക്കിയപ്പോള്‍ അവ ഒട്ടിപ്പിടിച്ചുവെന്നാണ് സോണറുടെ മകന്‍ പറയുന്നത്.
വിവരമറിഞ്ഞു നാസിക് മുനിസിപ്പൽ കോർപ്പറേഷന്റെ (എൻ‌എം‌സി) ഡോക്ടർ സോനാറിനെ സന്ദർശിച്ചു. “ഞാൻ വീഡിയോ കണ്ടു, എന്നിരുന്നാലും, വാക്സിനേഷനുശേഷം ഇത് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയില്ല. അന്വേഷണത്തിന് ശേഷം മാത്രമേ ഞങ്ങൾക്ക് ചില നിഗമനങ്ങളിൽ എത്തിച്ചേരാനാകൂ. ഇതുസംബന്ധിച്ച് ഞങ്ങൾ സർക്കാരിന് റിപ്പോർട്ട് അയയ്ക്കും, ഡോക്ടർ അശോക് തോറാത്ത് പറഞ്ഞു. COVID-19 വാക്സിൻ രണ്ടാം ഡോസ് ലഭിച്ചതിനുശേഷമാണ് എത്രത്തിലെയാളുടെ ശരീരത്തിന് ഈ അപൂർവ്വ പ്രതിഭാസം സംഭവിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ മറ്റൊരു വിചിത്ര വാദവുമായി സോണറുടെ മകനും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരുടെ ശരീരത്തിന് കാന്തശക്തി ലഭിച്ചുവെന്ന് അവകാശപ്പെടുന്ന ഡല്‍ഹി സ്വദേശികളുടെ വീഡിയോ താന്‍ കണ്ടിരുന്നുവെന്നാണ് സോണറുടെ മകന്‍ ജയന്ത് പറയുന്നത്.