കാമുകിയെ പത്ത് വർഷം ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു

പത്ത് വർഷം വീട്ടുകാരറിയാതെ കാമുകിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്

0

പാലക്കാട് :നെന്മാറയിൽ കാമുകിയെ പത്ത് വർഷം ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മിഷൻ നെന്മാറ പൊലീസിനോട് റിപ്പോർട്ട് തേടി. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ അംഗം ഷിജി ശിവജി പ്രതികരിച്ചു.പത്ത് വർഷം വീട്ടുകാരറിയാതെ കാമുകിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റഹ്മാനാണ് സമീപവാസിയായ സജിതയെ വീട്ടിൽ താമസിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരോ പൊലീസോ നാട്ടുകാരോ സംഭവമറിഞ്ഞിരുന്നില്ല. യുവതിക്ക് കൗൺസലിങ് നൽകാനും വനിതാ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.