വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

0

ആലപ്പുഴ :കോട്ടയം പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. കോട്ടയം എസ്‍പി അല്‍പ്പസമയത്തിനകം മാധ്യമങ്ങളെ കാണുംമോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുമരകം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് സംഭവം നടന്ന വീടുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. .

ഇവരുടെ ബന്ധുവായ പ്രതിക്ക് സ്ഥിരമായി സാമ്പത്തിക സഹായം നൽകിയിരുന്നതായും സാമ്പത്തിക സഹായം നിലച്ചതിനെത്തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം . കൊലനടന്ന ദിവസ്സം സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണെന്നാണ് സംശയം.തർക്കത്തിനിടയിൽ മുറിയിലെ ടീപോ എടുത്തു വീട്ടമ്മയെ അടിച്ചു കൊലപ്പെടുത്തിയതായാണ് സൂചന പ്രതിയും കൊല്ലപ്പെട്ട ഷീബയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണം. പ്രതി ചില പ്രധാന രേഖകളും കൈക്കലാക്കിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്.