കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരം.

ഗുരുതരമായതിനാല്‍ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കറുകടം സ്വദേശി ബേസിൽ എൽദോസാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്

0

മൂവാറ്റുപുഴ:കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരം. 19 കാരൻ അഖിലിനാണ് വെട്ടേറ്റത്. മൂവാറ്റുപുഴ സ്വദേശിയാണ് ഗുരുതരമായി പരിക്കേറ്റ അഖിലില്‍. ഇയാ‍ളുടെ കഴുത്തിലും കയ്യിലും വെട്ടേറ്റിട്ടുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കറുകടം സ്വദേശി ബേസിൽ എൽദോസാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.സഹോദരിയുമായി സൗഹൃദത്തിൽ ഏർപ്പെട്ട അഖിലിനോട് പലതവണ ബേസിൽ പിൻവാങ്ങണമെന്നു താക്കിത് നൽകിയിരുന്നു ഇതു അവഗണിച്ചു സ്നേഹബന്ധം തുടരുന്നതാണ് പ്രകോപനത്തിന് കാരണം
സംഭവസമയത്ത് അഖിലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനായി തെരച്ചിൽ ഊർജിതമെന്ന് പൊലീസ് അറിയിച്ചു.ഇന്നലെ വെകിട്ടോടെയാണ് മൂവാറ്റുപുഴയിലെ ഒരു മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനും സുഹൃത്തിനും നേരെ ആക്രമണമുണ്ടായത്. ഈ സമയം ഇവിടേക്ക് മറ്റൊരു ബൈക്കിലെത്തുകയായിരുന്നു ബേസില്‍. സഹോദരന്‍ ആക്രമിക്കാന്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയിട്ടുണ്ടെന്ന് പെണ്‍കുട്ടി അഖിലിനെ വിളിച്ചറിയിച്ചിരുന്നതായാണ് വിവരം. ആക്രമിച്ച ശേഷം കടന്ന് കളഞ്ഞ ബേസിലിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.