കെ എസ് ആർ ടി സി അന്തർസംസ്ഥാന സർവ്വീസ് ഉടനിലല്ല എ കെ ശശീന്ദ്രൻ

കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉടനുണ്ടാകില്ല. സ്വകാര്യ ബസുടമകള്‍ എത്ര സമ്മര്‍ദമുണ്ടാക്കിയാലും ബസ് ചാര്‍ജ് കൂട്ടില്ലെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

0

തിരുവനന്തപുരം: ലോക് ടൗണിനെ തുടർന്ന് നിർത്തി വച്ച അന്തർസംസ്ഥാന ബസ്സ് സർവ്വീസ് യൂഡിനുണ്ടാകില്ലന്നു മന്ത്രി എ കെ ശശീന്ദ്രൻ കോവിഡ് വ്യാപനം തുടരുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉടനുണ്ടാകില്ല. സ്വകാര്യ ബസുടമകള്‍ എത്ര സമ്മര്‍ദമുണ്ടാക്കിയാലും ബസ് ചാര്‍ജ് കൂട്ടില്ലെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം മന്ത്രിയുമായുള്ള ഭിന്നത കാരണമാണ് കെ.എസ്.ആര്‍.ടി.സി എം.ഡി എം.പി ദിനേശ് രാജിവച്ചതെന്ന വാര്‍ത്തകള്‍ മന്ത്രി തള്ളി. യൂണിയനുകളുമായി കലഹിച്ച്‌ പുറത്തായ ടോമിന്‍ ജെ.തച്ചങ്കരിയുള്‍പ്പെടെ തന്നോട് നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനസ്ഥാപിക്കും. സ്വകാര്യ ബസുടമകള്‍ സമരത്തിനിറങ്ങിയാലും ബസ് ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ദിവസേന കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം അഞ്ചേകാല്‍ കോടിയെന്ന കണക്ക് കഴിഞ്ഞദിവസം ഏഴേകാല്‍ കോടി പിന്നിട്ടെന്നും ഗതാഗതമന്ത്രി അറിയിച്ചു