കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

. ക‍ഴിഞ്ഞ ദിവസം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പരീക്ഷാ ഹാളില്‍ നിന്നും പുറത്താക്കിയിരുന്നു.

0

ശനിയാ‍ഴ്ച കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ചു പി ഷാജിക്കായുള്ള തെരച്ചിലിനിടെ പെണ്‍കുട്ടിയുടെ മൃദേഹം കണ്ടെത്തി.

മീനച്ചിലാറ്റില്‍ ഇന്നലെയും ഇന്നുമായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ക‍ഴിഞ്ഞ ദിവസം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പരീക്ഷാ ഹാളില്‍ നിന്നും പുറത്താക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാതായത്. എന്നാല്‍ കോപ്പിയടി ആരോപണം രക്ഷിതാക്കളും ട്യൂഷന്‍ അധ്യാപകനും നിഷേധിച്ചു. പെണ്‍കുട്ടിയുടെ ബാഗ് മീനച്ചിലാറ്റിന്‍റെ പരിസരത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ തെരച്ചില്‍ നടത്തിയത്.

ശനിയാ‍ഴ്ച വൈകുന്നേരത്തോടുകൂടിയാണ് പെണ്‍കുട്ടിയെ കാണാതായത്. കോപ്പിയടി ആരോപണത്തില്‍ പെണ്‍കുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.