മലപ്പുറം കരുവാരക്കുണ്ടിൽ പരുക്കേറ്റ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ചെരിഞ്ഞു.

ഇന്ന് രാവിലെയോടെയാണ് ആന ചെരിഞ്ഞത്.

0

മലപ്പുറം കരുവാരക്കുണ്ടിൽ പരുക്കേറ്റ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ചെരിഞ്ഞു. ഇന്ന് രാവിലെയോടെയാണ് ആന ചെരിഞ്ഞത്. കഴിഞ്ഞ ദിവസം ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. ആന വെള്ളം കുടിക്കാൻ തുടങ്ങിയിരുന്നു.

ആനയെ നിരീക്ഷിക്കാൻ വനപാലകർ കാവലും ഏർപ്പെടുത്തിയിരുന്നു. മറ്റാനകളുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് വായിലും വയറിലും ആനയ്ക്ക് പരുക്കുണ്ടായിരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും.

നാല് ദിവസം മുൻപാണ് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന കാടുകയറാനാകാതെ കുടുങ്ങിയത്. മലപ്പുറം കരുവാരക്കുണ്ടിലാണ് ആനയെ അവശനിലയിൽ കാണപ്പെട്ടത്. വനപാലകരെത്തി ശ്രമിച്ചിട്ടും ശാരീരിക അവശതകൾ മൂലം ആന കാടുകയറാൻ കൂട്ടാക്കിയിരുന്നില്ല.

കഴിഞ്ഞ ഒരാഴ്ച്ചയോളമായി കരുവാരകുണ്ട് കൽക്കുണ്ട് മേഖലയിൽ ആനയെ കാണപ്പെടുന്നുണ്ടായിരുന്നു. ശാരീരിക അവശതകൾ അനുഭവിക്കുന്ന നിലയിലാണ് ആനയെ കാണപ്പെട്ടത്. പരാക്രമം നടത്തുന്നില്ലെങ്കിലും, വാഹനങ്ങളും പൊതുജനങ്ങളും അടുത്തെത്തുമ്പോൾ ആന വിരട്ടിയോടിക്കുന്നുണ്ടായിരുന്നു.

You might also like

-