മുല്ലപ്പെരിയാര്‍ സ്പിൽവേ ഷട്ടര്‍ നാളെ തുറന്നേക്കും ,തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി

ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് രാത്രി 7 മണിയോടെ 136 അടി പിന്നിട്ടു. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഡാമിന്റെ ഷട്ടർ തുറന്നേക്കാനും സാധ്യതയുണ്ട്.

0

തേക്കടി | വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ സ്പിൽവേ ഷട്ടര്‍ നാളെ തുറന്നേക്കും. ജലനിരപ്പ് 136.05 അടിയിലെത്തി. . നാളെ രാവിലെ 10 മണിയോടെ നിലവിലെ റൂള്‍ കര്‍വില്‍ എത്തിയേക്കും. ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് രാത്രി 7 മണിയോടെ 136 അടി പിന്നിട്ടു. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഡാമിന്റെ ഷട്ടർ തുറന്നേക്കാനും സാധ്യതയുണ്ട്.ശരാശരി 6592 ഘന അടി ജലമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകി എത്തുന്നത്. അതേസമയം 2000 ഘന അടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാമും പൂർണമായും നിറഞ്ഞിരിക്കുകയാണ്. ഈ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. റൂൾ കർവിലെത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിയോടു കൂടി തുറന്നേക്കും. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Mullaperiyar Dam

04-08-2022
10.00 PM

Level =136.15 ft

Discharge
Average = 1931 cusecs
Current = 2016 cusecs

Inflow
Average = 6391 cusecs
Current = 5516 cusecs

Storage = 6155 Mcft

മഴ കണക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്. മലമ്പുഴ ഡാം നാളെ രാവിലെ ഒന്‍പത് മണിയോടെ തുറന്നേക്കും. കല്‍പ്പാത്തി,ഭാരതപ്പുഴ, മുക്കൈ പുഴയോരവാസികള്‍ ജാഗ്രത പാലിക്കണം. ഇടുക്കി കല്ലാര്‍ അണക്കെട്ട് തുറന്നേയ്ക്കും. കല്ലാര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കും. തെന്മല ഡാം നാളെ രാവിലെ 11 ന് തുറക്കും. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു. ചിമ്മിനി ഡാമിലെ കൂടുതല്‍ വെള്ളം തുറന്നുവിടുകയാണ്. കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള ഷോളയാര്‍ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു.

-

You might also like

-