നിർമ്മാണത്തിലെ അപകത അടിമാലി കുമളി ദേശിയ പാത 185 പനംകുട്ടി പൊളിഞ്ഞപാലം ഭാഗത്ത്‌ തകർന്ന് ഗതാഗതം സ്തംഭിച്ചു .

2020 - 21 കാലത്തു വീണ്ടും ഈ ഭാഗത്ത്‌ അറ്റകുറ്റ പണിയേറ്റെടുത്ത പെരുമ്പാവൂർ ആസ്ഥാനമായ കമ്പനി അറ്റകുറ്റപണിയുടെ മറവിൽ പുഴയിൽ നിന്നും വൻതോതിൽ പാറഖനനം നടത്തുകയും നിർമാണത്തിന്റെ മറവിൽ വിലപ്പന നടത്തുകയും ചെയ്യുകയുണ്ടായി .നദിക്കുള്ളിലെ പറ ഖനനത്തെത്തുടർന്നു .പുഴയുടെ ഒഴുക്ക് തടസപ്പെടുകയും ദിശമാറുകയും നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ വെള്ളം റോഡിലേക്ക് ഇരച്ചുകയറുന്ന സ്ഥിവിശേഷം ഉണ്ടാകുകയും ചെയ്തു . നദിയിലെ വെള്ളം ദിശമാറി ഒഴുകിയതാണ് കോടികൾ ചിലവഴിച്ചു നിര്മ്മിച്ച റോഡ് ഇപ്പോൾ തകരാൻ കാരണം .

0

അടിമാലി | കനത്ത മഴയിൽ കല്ലാർകുട്ടി അണകെട്ട് തുറന്നു വീട്ടതിനെത്തുടർന്നു മുതിരപ്പുഴയാറിൽ ജലനിരപ്പുയർന്ന് പനംകുട്ടി പൊളിഞ്ഞപാലം വെള്ളകുത്ത് ഭാഗത്ത്‌ കുമളി അടിമാലി ദേശീയപാത തകർന്നു പുഴയിൽ പതിച്ചു .2018 ലെ പ്രളയത്തിൽ തകര്ന്ന റോഡിൽ കഴിഞ്ഞ രണ്ടു വർഷമായി നിർമ്മാണം നടന്നുവരികയായിരുന്നു നദിയിൽ ജലനിരപ്പുയർന്നതും നിർമ്മാണത്തിലെ അപകതയുമാണ് റോഡ് തകരാൻ കാരണം . റോഡിൽ ഏകദേശം 75 മീറ്ററോളം ഭാഗമാണ് വൈകിട്ട് ആറുമണിയോടെ തകർന്നു നദിയിലേക്ക് പതിച്ചത് . ഇതോടെ ദേശീയതയിൽ ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ് .

2018 ലെ പ്രളയത്തിൽ റോഡ് തകർന്നതിനെത്തുടർന്നു കോടികൾ ചെലവിട്ടാണ് ഇവിടം ഗതാഗത യോഗ്യമാക്കിയത് . പുഴയോരംചേർന്നുള്ള റോഡ് ഏകദേശം 50 മീറ്ററോളം അന്ന് പൂർണമായി തകർന്നിരുന്നു . 2019 ൽ തകർന്ന റോഡിൽ കൂറ്റൻ സംരക്ഷണ ഭിത്തി നിർമ്മിക്കുകയും സിമന്റ് ടൈൽ വിരിച്ചു പിന്നീട് ഗതാഗതയോഗ്യമാക്കിയിരുന്നു .2020 – 21 കാലത്തു വീണ്ടും ഈ ഭാഗത്ത്‌ അറ്റകുറ്റ പണിയേറ്റെടുത്ത പെരുമ്പാവൂർ ആസ്ഥാനമായ കമ്പനി അറ്റകുറ്റപണിയുടെ മറവിൽ പുഴയിൽ നിന്നും വൻതോതിൽ പാറഖനനം നടത്തുകയും നിർമാണത്തിന്റെ മറവിൽ വിലപ്പന നടത്തുകയും ചെയ്യുകയുണ്ടായി .നദിക്കുള്ളിലെ പറ ഖനനത്തെത്തുടർന്നു .പുഴയുടെ ഒഴുക്ക് തടസപ്പെടുകയും ദിശമാറുകയും നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ വെള്ളം റോഡിലേക്ക് ഇരച്ചുകയറുന്ന സ്ഥിവിശേഷം ഉണ്ടാകുകയും ചെയ്തു . നദിയിലെ വെള്ളം ദിശമാറി ഒഴുകിയതാണ് കോടികൾ ചിലവഴിച്ചു നിര്മ്മിച്ച റോഡ് ഇപ്പോൾ തകരാൻ കാരണം .
റോഡ് തകരുമ്പോൾ ഇതുവഴി സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്നും രക്ഷപെട്ടത് .

You might also like

-