മദ്യപിച്ച് കളിയാക്കി യുവാവിനെ വീട്ടിൽ നിന്നുംവിളിച്ചിറക്കി തല്ലിക്കൊന്നു

സംഭവവും ബന്ധപ്പെട്ട അഞ്ചാലുംമൂട് സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു

0

കൊല്ലം: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തല്ലിക്കൊന്നു. കൊല്ലം അഞ്ചാലുംമൂട് കുരീപ്പുഴയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കുരീപ്പുഴ തണ്ടേക്കാട് കോളനിയില്‍ ജോസ് മാര്‍സലിന്‍(34) ആണ് മരിച്ചത്. സംഭവവും ബന്ധപ്പെട്ട അഞ്ചാലുംമൂട് സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. പ്രശാന്തിനെ ജോസ് കളിയാക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.ചൊവ്വാഴ്ച അർധരാത്രിയും കൊല്ലം ഉളിയക്കോവിലിൽ യുവാവ് കുത്തേറ്റു മരിച്ചിരുന്നു. സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിലായി. ഇരു സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് ഈ കൊലപാതകത്തിനും കാരണം.

You might also like

-