കുളിപ്പിക്കുന്നതിനിടെ മാതാവ് സ്വന്തം കുഞ്ഞിനെ കുത്തിക്കൊന്നു

മുഴുവന്‍ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ഈ കൊടും ക്രൂരത. ഒന്നാം ക്ലാസ് വിദ്യാത്ഥി ഹാര്‍കിറാത്ത് സിങാണ് അമ്മയുടെ കുത്തേറ്റു മരിച്ചത്

0

പഞ്ചാബ് .ചണ്ഡീഗഡ് : ആറ് വയസുകാരനെ അമ്മ കുത്തിക്കൊന്നു. പഞ്ചാബിലെ ഭത്തിന്തയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുഴുവന്‍ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ഈ കൊടും ക്രൂരത. ഒന്നാം ക്ലാസ് വിദ്യാത്ഥി ഹാര്‍കിറാത്ത് സിങാണ് അമ്മയുടെ കുത്തേറ്റു മരിച്ചത്. കുളിപ്പിക്കുന്നതിനായി യുവതി കുട്ടിയുമായി ശുചിമുറിയില്‍ കയറുകയായിരുന്നു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ കുട്ടി നിലവിളിക്കുന്ന ശബ്ദം വീട്ടുകാര്‍ കേട്ടിരുന്നു. എന്നാല്‍ കുട്ടി കുളിപ്പിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് അമ്മ അടി കൊടുത്തതാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്.

ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയില്‍ നിന്ന് അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറി തുറന്ന് പരിശോദധിച്ചപ്പോഴാണ് കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്തു. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

You might also like

-