രണ്ടാം പിണറായി സര്‍ക്കാർ കിഫ്ബികടമെടുപ്പ് ധനവകുപ്പ് എതിര്‍ത്തതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്.
കിഫ്ബി കടമെടുപ്പ് പ്രശ്നമാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് അത് തള്ളിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ധനവകുപ്പിന്റെ അതൃപ്തി തെളിയിക്കുന്ന കൂടുതല്‍ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം | രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയുടെ കടമെടുപ്പ് ധനവകുപ്പ് എതിര്‍ത്തതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിനെ ബാധിക്കുന്നുവെന്ന് സര്‍ക്കാരിനെ അറിയിച്ചത് ധനവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രവീന്ദ്രകുമാര്‍ അഗര്‍വാളായിരുന്നു. 2021 ഒക്ടോബര്‍ 25ന് അദ്ദേഹം അയച്ച കുറിപ്പിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്,ഭൂമിയേറ്റെടുക്കല്‍ മാത്രമല്ല കിഫ്ബിയുടെ കടമെടുപ്പും വിവാദമായിരിക്കുകയാണ്. സുധാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് കിഫ്ബി വിവാദവും ചര്‍ച്ചകളും കനക്കുന്നത്. കിഫ്ബി കടമെടുപ്പ് പ്രശ്നമാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് അത് തള്ളിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ധനവകുപ്പിന്റെ അതൃപ്തി തെളിയിക്കുന്ന കൂടുതല്‍ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.കിഫ്ബിയുടെ കാര്യത്തിൽ നയപരമായ തീരുമാനം വേണമെന്നാണ് ബിശ്വനാഥ് സിൻഹക്ക് പകരമെത്തിയ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാള്‍ അറിയിച്ചത്. കിഫ്ബിയുടെ കടമെടുപ്പ് സ്ഥിതി വഷളാക്കുമെന്നും വരുന്ന സാമ്പത്തിക വർഷവും പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്ബി കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യതയുണ്ടാക്കുമെന്നും ബിശ്വനാഥ് സിൻഹയും മുന്നറിയിപ്പ് നൽകിയിരുന്നു. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന ആശങ്കയാണ് 2023 ജൂൺ ആറിന് നടന്ന യോഗത്തിൽ ബിശ്വനാഥ് സിൻഹ പങ്കുവെച്ചത്. ഈ മുന്നറിയിപ്പുകള്‍ മറികടന്നാണ് കടമെടുപ്പുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്.
കിഫ്ബിയില്‍ നിന്ന് ധാരളം കടമെടുക്കുന്നത് വിവേകപൂര്‍വമായ തീരുമാനമല്ലെന്ന് രവീന്ദ്രകുമാര്‍ അഗര്‍വാളിന്റെ കുറിപ്പ് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബിയുടെ കടമെടുപ്പ് സ്ഥിതി വഷളാക്കും. ചിലവ് കുറച്ചില്ലെങ്കില്‍ ഗുരുതര പ്രതിസന്ധികളുണ്ടാകും. വരുന്ന സാമ്പത്തിക വര്‍ഷവും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഈ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടതായി തെളിയിക്കുന്ന രേഖകളാണ് പുറത്തെത്തിയിരിക്കുന്നത്.