വീണാ വിജയനെതിരായകേസിൽ പ്രതിരോധം തീർക്കേണ്ട സാഹചര്യം എന്തായിരുന്നു കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസിൽ അത് വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കോടിയേരിക്ക് നൽകാത്ത നീതി എന്തിനാണ് വീണക്ക് നൽകിയത് ,പാർട്ടി മാഫിയ വൽക്കരത്തിലാണെന്നും ചിലർ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നു അംഗങ്ങൾ വിമർശനം ഉയർത്തി .

കണ്ണൂർ | വീണാ വിജയനെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ചതിനെച്ചൊല്ലി വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം. കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണാ വിജയന്റെ കേസിൽ പാർട്ടി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് പ്രതിനിധികൾ രംഗത്തെത്തിയത്. വീണയ്‌ക്കെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി എന്തിനാണ് പ്രസ്താവനയിറക്കിയതെന്നും കേസിൽ പ്രതിരോധം തീർക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നുമാണ് വിമർശനം ഉയർന്നത്.മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസിൽ അത് വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കോടിയേരിക്ക് നൽകാത്ത നീതി എന്തിനാണ് വീണക്ക് നൽകിയത് ,പാർട്ടി മാഫിയ വൽക്കരത്തിലാണെന്നും ചിലർ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നു അംഗങ്ങൾ വിമർശനം ഉയർത്തി .

വി.എസ്. അച്യുതാനന്ദന്റെ മകന്റെ കാര്യത്തിലും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, വീണാ വിജയനെതിരായ കേസിൽ മാത്രം പാർട്ടി ഇടപെട്ട് പ്രതിരോധം തീർത്തത് എന്തിനാണെന്നും മറ്റ് നേതാക്കളുടെ കുടുംബാംഗങ്ങളുടെ കേസുകളിൽ സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായ സമീപനം വീണയുടെ കാര്യത്തിൽ സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും യോഗത്തിൽ ചോദ്യമുയർന്നു.

You might also like

-