മീൻപിടിക്കാൻ പോയ ഗൃഹനാഥന് വേണ്ടി തിരച്ചിൽ തുടരുന്നു

കരുന്തിരിവി ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയ വളവോട്‌ കടപ്പാക്കര ആന്റണിയെ കണ്ടെത്തുന്നതിനാണ്‌ പരിശോധന തുടരുന്നത്‌.

0

പീരുമേട്‌-ചപ്പാത്തില്‍ നിന്ന്‌ ആറ്റില്‍ കാണാതായ ഗൃഹനാഥന്‌ വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. രണ്ട്‌ ദിവസം മുമ്പ്‌ കരുന്തിരിവി ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയ വളവോട്‌ കടപ്പാക്കര ആന്റണിയെ കണ്ടെത്തുന്നതിനാണ്‌ പരിശോധന തുടരുന്നത്‌.

പെരിയാറിലേക്ക്‌ ഒഴുകിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ തിരച്ചില്‍. പൊലീസ്‌, അഗ്നിശമനസേന എന്നിവര്‍ക്കൊപ്പം കോതമംഗലത്ത്‌ നിന്നെത്തിയ മുങ്ങല്‍ വിദഗ്‌ധരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്‌. ശക്തമായ മഴ തുടരുന്നത്‌ തിരച്ചിലിനെ ബാധിക്കുന്നുണ്ട്‌

You might also like

-