ലോകകപ്പ്: അര്‍ജന്റീനക്ക് വന്‍തിരിച്ചടി; അര്‍ജന്റീനയുടെ ഫോര്‍വേഡ് മാനുവല്‍ ലാന്‍സിനി പരുക്കേറ്റ് ടീമില്‍ നിന്നും പുറത്ത്

ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റീനക്ക് വന്‍ തിരിച്ചടി.

0

ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റീനക്ക് വന്‍ തിരിച്ചടി.അര്‍ജന്റീനയുടെ ഫോര്‍വേഡ് മാനുവല്‍ ലാന്‍സിനി പരുക്കേറ്റ് ടീമില്‍ നിന്നും പുറത്ത്.ഇന്ന് പരിശീലനത്തിനിടെ ആയിരുന്നു ലാന്‍സിനിക്ക് കാല്‍മുട്ടിന് പരുക്കേറ്റത്. പരുക്കേറ്റ കാരണം 23 അംഗ സ്വക്വാഡില്‍ നിന്നും ലാന്‍സിനി പുറത്തിരിക്കേണ്ടി വരുംതാരത്തിന് ലോകകപ്പ് കളിക്കാന്‍ അവസരം നഷ്ടപ്പെടുമെന്ന് എഎഫ്എ ദ്യോഗികമായി സ്ഥിരീകരിച്ചു.വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ ലാന്‍സിനി മികച്ച ഫോമിലായിരുന്നു. ലാന്‍സിനിക്ക് പകരം ഒരു താരത്തെ അര്‍ജന്റീനയ്ക്ക് പകരം കൊണ്ടുവരാം.ആരാകും ലാന്‍സിനിക്ക് പകരക്കാരനായി എത്തുക എന്ന് ഇതുവരെ കോച്ച് സാമ്പോളി തീരുമാനിച്ചിട്ടില്ല. അവസാന 23ലേക്ക് ഇക്കാര്‍ഡിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.ഗ്രൂപ്പ് ഡിയില്‍ ആണ് അര്‍ജന്റീന. ജൂണ്‍ 16നാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ഐസ് ലാന്‍ഡ് ആണ് എതിരാളികള്‍.

You might also like

-