സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ

ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കും. നിയമലംഘനം നടത്തുന്നവരെ പിടികൂടി കര്‍ശന പിഴ ചുമത്തും.

0

തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വരും. 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ജൂലൈയ് 31ന് അവസാനിക്കും. നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി യന്ത്രവല്‍കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍ പാടില്ല. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കും. നിയമലംഘനം നടത്തുന്നവരെ പിടികൂടി കര്‍ശന പിഴ ചുമത്തും.

You might also like

-