ചീഫ് സെക്രട്ടറിയുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി മന്ത്രി എകെ ശശീന്ദ്രൻ

ആറളം ഫാമിലെ ആനമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ചീഫ്സെക്രട്ടറിക്കെതിരെ മന്ത്രി എ.കെ ശശീന്ദ്രൻ

0

ആറളം ഫാമിലെ ആനമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ചീഫ്സെക്രട്ടറിക്കെതിരെ മന്ത്രി എ.കെ ശശീന്ദ്രൻ. മന്ത്രി എ.കെ ശശീന്ദ്രനാണ് ചീഫ്സെക്രട്ടറിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തിയത്.

വിദഗ്ധസമിതി രൂപീകരിച്ചതും മതിൽ പ്രായോഗികമല്ലെന്ന് ഹൈക്കോടതിയെ ധരിപ്പിച്ചതും വനംവകുപ്പിനെ അറിയിച്ചില്ലെന്നാണ് മന്ത്രി പറയുന്നത്. ചീഫ് സെക്രട്ടറിയുടെ നടപടികളിൽ എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കുകയും ചെയ്തു. വകുപ്പ് അറിയാത്ത കാര്യത്തിൽ പഴി കേൾക്കേണ്ടി വരുകയാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. ആറളം ഫാമിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രിമുടെ വിമർശനം.

കണ്ണൂർ ആറളം ഫാമിൽ കാട്ടാനശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആനമതിലാണ് ആറളത്തെ വന്യജീവി ശല്യം പൂർണ്ണമായി പ്രതിരോധിക്കാനുള്ള മികച്ച മാർഗ്ഗമെന്നു പ്രദേശവാസികളും വിവിധ രാഷ്ട്രീയ- സംഘടനാ- തൊഴിലാളി യൂണിയനുകളും പറഞ്ഞിരുന്നു.

You might also like

-