അപകീർത്തി പരാമർശം ,സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സിക്കുട്ടൻ കെ. സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ്

സ്വർണക്കടത്തു കേസിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റിന് പങ്കുണ്ടെന്ന ആരോപണം തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസ്.

0

തിരുവന്തപുരം : സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സിക്കുട്ടൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ് അയച്ചു. സ്വർണക്കടത്തു കേസിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റിന് പങ്കുണ്ടെന്ന ആരോപണം തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസ്.സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്‍റെ ഔദ്യോഗിക വാഹനം സ്വർണക്കടത്തിനുപയോഗിച്ചെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ഒക്ടോബർ 31ന് കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

You might also like

-