ശബ്ദരേഖ സ്വപ്നസുരേഷിന്റേതെന്ന് സ്ഥിരീകരിച്ചിട്ടില്ല: വിശദമായ അന്വേഷണം വേണം

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച റിപ്പോർട്ട് ജയിൽ ഡിഐജി ജയിൽ ഡിജിപിക്ക് കൈമാറി

0

തിരുവനന്തപുരം :സ്വപനയുടേതെന്നു രീതിയിൽ പ്രചരിച്ചിട്ടുള്ള ശബ്ദസന്ദേശം അട്ടക്കുളങ്ങര ജയിലിൽ വെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന നിലപാടാണ് ജയിൽ വകുപ്പിന്റെ റിപ്പോർട്ടിൽ ഉള്ളത് . സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച റിപ്പോർട്ട് ജയിൽ ഡിഐജി ജയിൽ ഡിജിപിക്ക് കൈമാറി. ശബ്ദരേഖ സ്വപ്നസുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ശബ്ദം സംബന്ധിച്ച് വ്യക്തതയില്ല എന്ന് സ്വപ്ന പറഞ്ഞു.

ഇന്നലെയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നത്.  മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്.