രാജ്യത്ത് ഫെബ്രുവരിയോടെ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഏപ്രിലോടെ മറ്റുള്ളവർക്കും വാക്സിൻ വിതരണത്തിന് എത്തിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

0

മുംബൈ :രാജ്യത്ത് ഫെബ്രുവരിയോടെ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തില്‍ മരുന്ന് നൽകുക. ഏപ്രിലോടെ മറ്റുള്ളവർക്കും വാക്സിൻ വിതരണത്തിന് എത്തിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. രണ്ട് ഡോസ് മരുന്നിന് പരമാവധി 1000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും സീറം വ്യക്തമാക്കി.
അതേസമയം കോവിഡ് വാക്‌സിന്‍ അന്തിമ വിശകലനത്തിലും 95% ഫലപ്രദം, ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസര്‍.ത​ങ്ങ​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു​ക​മ്പ​നി​യാ​യ ഫൈ​സ​ർ. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ന്തി​മ പ​രി​ശോ​ധ​ന​യി​ൽ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യെ​ന്നാ​ണു ക​മ്പ​നി അ​റി​യി​ച്ച​ത്. മു​തി​ർ​ന്ന ആ​ളു​ക​ളി​ലും ഗുരുതര രോഗമുള്ളവരിലും വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച​പ്പോ​ൾ അ​ണു​ബാ​ധ​യു​ണ്ടാ​യി​ല്ലെ​ന്നും കമ്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷമായി. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ച് പത്ത് മാസമാകുമ്പോഴാണ് രോഗം ബാധിച്ചവരുടെ എണ്ണം 90 ലക്ഷത്തിൽ എത്തുന്നത്. അതേസമയം, രോഗ മുക്തി നേടിയവരുടെ എണ്ണം 84 ലക്ഷം കടന്നു. ദില്ലിയിൽ കേസുകളുടെ എണ്ണവും മരണ നിരക്കും ആശങ്കാജനകമായി തുടരുകയാണ്