പാചകവാതക വിലയിൽ വൻ വർധന ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി,ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂട്ടി

മേയ് മാസത്തിൽ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ജൂൺ മുതൽ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്.

0

കൊച്ചി| പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗാർഹിക സിലിണ്ടറിന് ഇതിനു മുൻപ് വില കൂട്ടിയത്. മേയ് മാസത്തിൽ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ജൂൺ മുതൽ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്.

You might also like