വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം ഒരാൾ മരിച്ചു പത്തുപേർക്ക് പരിക്ക്

സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ആറു പേരെ എറണാകുളത്തെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.

0

കൊച്ചി | എറണാകുളത്ത് വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ തീ നിയന്ത്രണ വിധേമാക്കിയെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. പടക്ക നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ രേണു രാജ് പറഞ്ഞു.സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ആറു പേരെ എറണാകുളത്തെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് പടക്ക നിര്‍മ്മാണ ശാലയോട് ചേര്‍ന്നുണ്ടായിരുന്ന വീട് പൂര്‍ണ്ണമായും തകര്‍ന്നു.

സ്‌ഫോടനം നടന്നത് ജനവാസ കേന്ദ്രത്തിലായിരുന്നതിനാല്‍ സമീപത്തുള്ള വീടുകളില്‍ നിന്നും ആളുകളെ മാറ്റുകയാണ്. വീണ്ടും പൊട്ടിത്തെറി ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ആളുകളെ മാറ്റുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടയില്‍ വീണ്ടും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പൊട്ടിത്തെറിയുണ്ടായി.
സമീപത്തെ പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏലൂര്‍ വരെയുള്ള മേഖലകളില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.സംഭവത്തില്‍ കെട്ടിടത്തിന്റെ 14 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ പ്രകമ്പനമുണ്ടായത്. അപകടമുണ്ടായ സ്ഥലത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ എത്താന്‍ വൈകിയിരുന്നു. റോഡില്‍ പൈപ്പിട്ട് വെള്ളമെത്തിച്ചായിരുന്നു കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കിയത്. ജില്ലാ കളക്ടര്‍ രേണു രാജും റൂറല്‍ പൊലീസ് മേധാവിയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

 

You might also like

-