രാഘവ് ഛദ്ദ അടക്കം ഏഴ് രാജ്യസഭ എംപിമാർ ആം ആദ്മി പാർട്ടി (എഎപി) വിട്ടു ബി ജെ പി യിൽ ചേർന്നു
2012ല്‍ എഎപി ഉയര്‍ത്തി വിട്ട അഴിമതിക്കെതിരായ പാര്‍ട്ടിയെന്ന തരംഗത്തെ തുടര്‍ന്നാണ് രാഘവ് എഎപിയില്‍ അംഗത്വമെടുക്കുന്നത്. രാജ്യസഭയില്‍ നടത്തിയ വേറിട്ട പ്രസംഗങ്ങളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയിലും രാഘവ് ഏറെ കൈയടി നേടിയിരുന്നു
ഡൽഹി | രാഘവ് ഛദ്ദ അടക്കം ഏഴ് രാജ്യസഭ എംപിമാർ ആം ആദ്മി പാർട്ടി (എഎപി) വിട്ടു. ഛദ്ദ ഉൾപ്പെടെയുള്ള മൂന്ന് എംപിമാർ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ഛദ്ദയ്ക്ക് പുറമേ ബിജെപിയിൽ ചേരുന്നത്. ഇതോടെ എഎപിയിൽ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്. വാർത്താസമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൂടുതൽ എംപിമാർ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു.ഹര്‍ഭജന്‍ സിങ്, സ്വാതി മാലിവാള്‍, രാജേന്ദ്രഗുപ്ത, വിക്രംജിത് സാഹ്നി എന്നിവരും പാര്‍ട്ടി വിടുമെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട് ഏഴ് പേരും രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കി.
നൽകിയ ഉത്തരവാദിത്വം മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് വാർത്താസമ്മേളനത്തിൽ രാഘവ് ഛദ്ദ പറഞ്ഞു. അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞതിനൊപ്പം രൂക്ഷമായ വിമർശനവും രാഘവ് ഛദ്ദ നടത്തി. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നൽകി ഡൽഹിയിൽ അധികാരത്തിൽ വന്ന എഎപി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി അദ്ദേഹം ആരോപിച്ചു. ഇതുവരെ താൻ തെറ്റായ പാർട്ടിയിലാണ് തുർന്നതെന്നും രാഘവ് ഛദ്ദ പറഞ്ഞു.നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ എഎപിയിൽ നിന്ന് അകന്നിരുന്നു. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് രാഘവ് ഛദ്ദ പറഞ്ഞത്.
ഡല്‍ഹിയില്‍ അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത് ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചുകൊണ്ടാണ് രാഘവ് ഛദ്ദ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. രാജ്യസഭയിലെ ആകെ എഎപി എംപിമാരില്‍ മൂന്നില്‍ രണ്ടോളം അംഗങ്ങളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത് ആം ആദ്മി പാര്‍ട്ടിക്ക് ഏല്‍പ്പിച്ചിരിക്കുന്നത് കനത്ത പ്രഹരമാണ്. താന്‍ ശരിയായ പാതയില്‍ നീങ്ങുന്ന രാഷ്ട്രീ നേതാവെങ്കിലും പ്രവര്‍ത്തിക്കുന്നത് തെറ്റായ പാര്‍ട്ടിയാണെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് പാര്‍ട്ടി വിട്ടതെന്ന് രാഘവ് ഛദ്ദ പറഞ്ഞു. തന്റെ ജീവിതത്തിലെ 15 വര്‍ഷങ്ങള്‍ എഎപിക്ക് നല്‍കി. എന്നാല്‍ ഇപ്പോള്‍ സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്നും ആ പാര്‍ട്ടി അകന്നിരിക്കുന്നു. ഇന്ന് എഎപി അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടിയാണെന്നും രാഘവ് കുറ്റപ്പെടുത്തി.
2012ല്‍ എഎപി ഉയര്‍ത്തി വിട്ട അഴിമതിക്കെതിരായ പാര്‍ട്ടിയെന്ന തരംഗത്തെ തുടര്‍ന്നാണ് രാഘവ് എഎപിയില്‍ അംഗത്വമെടുക്കുന്നത്. രാജ്യസഭയില്‍ നടത്തിയ വേറിട്ട പ്രസംഗങ്ങളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയിലും രാഘവ് ഏറെ കൈയടി നേടിയിരുന്നു. നടക്കുന്നത് ഓപ്പറേഷന്‍ താമരയാണെന്നും ഏഴ് വഞ്ചകരേയും പഞ്ചാബ് മറക്കില്ലെന്നുമാണ് എഎപിയുടെ പ്രതികരണം. എഎപിയുടെ സഞ്ജയ് സിംഗാണ് ഏഴ് പേര്‍ക്കെതിരെയും ആഞ്ഞടിച്ചത്. ബിജെപി പഞ്ചാബിനോട് ചെയ്തത് വഞ്ചനയാണെന്ന് അരവിന്ദ് കെജ്രിവാളും പറഞ്ഞു.