ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു.

മദ്യനയക്കേസിൽ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്

0

ഡൽഹി | ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡൽഹി ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചു. അഴിമതി ആരോപണത്തിൽ ഇരുവരും ജയിലാണ്. കള്ളപ്പണക്കേസില്‍ കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തിഹാര്‍ ജയിലടച്ചത്.

Business profile picture
Portfolios of former Delhi Dy CM Manish Sisodia likely to be given to Delhi cabinet ministers Kailash Gahlot & Raaj Kumar Anand. No new minister will be sworn in as of now: Sources

മദ്യനയക്കേസിൽ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. മാർച്ച് നാല് വരെയാണ് മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം, അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനീഷ് സിസോദിയ സമര്‍പ്പിച്ച ഹർജി സുപ്രീംകോടതിതള്ളി. ഇപ്പോൾ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. മനീഷ് സിസോദിയയെ നേരിട്ട് പിന്തുണയ്ക്കാതെ മാറി നില്‍ക്കുന്ന കോൺഗ്രസ് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുകയാണെന്ന് പ്രതികരിച്ചു.

You might also like

-